ഒരുപാട് നാൾക്ക് ശേഷമാണ് ഇങ്ങനെ ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരിച്ച് ഒരു പടം കണ്ടത്

കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എന്താടാ സജി’. ചിത്രത്തിൽ നായികയായി എത്തിയ നിവേദ തോമസ് ആണ് സജിമോൾ എന്ന കഥാപാത്രമായി എത്തുന്നത്.ജയസൂര്യ…

കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എന്താടാ സജി’. ചിത്രത്തിൽ നായികയായി എത്തിയ നിവേദ തോമസ് ആണ് സജിമോൾ എന്ന കഥാപാത്രമായി എത്തുന്നത്.ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ് കുഞ്ചാക്കോ പുണ്യാളനായിട്ടാണ് ബോബൻ എത്തുന്നത്.


എന്താടാ സജി എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ വെറലാവുന്നത്. ഒരുപാട് നാൾക്ക് ശേഷമാണ് ഇങ്ങനെ ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരിച്ച് ഒരു പടം കണ്ടത്. ഈ അവധിക്കാലം ഫാമിലി ആയി തിയേറ്ററിൽ അടിച്ചുപൊളിച്ച് കാണാൻ പറ്റിയ പടം.ഇങ്ങനെയൊരു എന്റർടെയ്‌നറിന് വേണ്ടിയാണ് കുറേ നാളായി ഇവിടത്തെ സാധാരണ പ്രേക്ഷകർ കാത്തിരുന്നത്, ഇപ്പോൾ അതും കിട്ടിയെന്നുമ പറയുകയാണ് അശ്വിനി.

” ആദ്യം തൊട്ട് അവസാനം വരെ unlimited entertainment…
ഒരുപാട് നാൾക്ക് ശേഷമാണ് ഇങ്ങനെ ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരിച്ച് ഒരു പടം കണ്ടത്.
ഒരുപാട് ഇഷ്ടപ്പെട്ടു
നിവേദ തോമസ് ആണ് സിനിമയിലെ lead കഥാപാത്രം, ഒരുപാട് നാൾക്ക് ശേഷമാണ് നിവേദ മലയാളത്തിൽ ഒരു പടം ചെയ്യുന്നത്, അടിപൊളി ആയിട്ടുണ്ട്.
റോക്കി പുണ്യാളൻ ആയിട്ടെത്തിയ കുഞ്ചാക്കോ ബോബൻ തന്നെയാണ് പടത്തിന്റെ highlight… അങ്ങ് France ൽ നിന്ന് ഇങ്ങ് ഇല്ലിക്കലിലേക്ക് ഒരു പുതുമുഖ പുണ്യാളൻ കൂടി മലയാള സിനിമയിലേക്ക്…
ഭയങ്കര colourful ആയിരുന്നു പടം, ഈ അവധിക്കാലം ഫാമിലി ആയി തിയേറ്ററിൽ അടിച്ചുപൊളിച്ച് കാണാൻ പറ്റിയ പടം.
ഇങ്ങനെയൊരു entertainer ന് വേണ്ടിയാണ് കുറേ നാളായി ഇവിടത്തെ സാധാരണ പ്രേക്ഷകർ കാത്തിരുന്നത്, ഇപ്പോൾ അതും കിട്ടി. ഇവിടെയുള്ള പ്രകൃതി പടങ്ങൾ കണ്ട് സത്യത്തിൽ എല്ലാവരും മടുത്തു എന്നതാണ് വാസ്തവം. ഇത് പോലുള്ള നല്ല Entertainers വരട്ടെ, തിയേറ്ററുകളിലേക്ക് വീണ്ടും ആളുകൾ വരും”

മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് എന്താടാ സജിയുടെ നിർമ്മാണം. ചിത്രത്തിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.രതീഷ് രാജ് എഡിറ്റിംഗ് നിർവിക്കുന്നു. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വില്യം ഫ്രാൻസിസാണ്. ഒരു ഫാമിലി കോമഡി എന്റർടെയ്‌നറാണ് എന്താടാ സജി