Connect with us

Hi, what are you looking for?

Film News

തന്റെ കാറിനു പിന്നാലെ ഓടി വന്ന പെൺകുട്ടിയെ ആശ്വസിപ്പിച്ചു മഞ്ജു വാര്യർ! ഇത് മറ്റു നടികൾ കണ്ടുപഠിക്കണമെന്ന് ആരാധകർ 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് നടി മഞ്ജു വാര്യർ. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ കാറിനു പിന്നാലെ ഓടി എത്തിയ പെൺകുട്ടിയെ ആശ്വസിപ്പിച്ചു നടി, അതും അത്ര ട്രാഫിക്ക് തിരക്കുകൾക്കിടയിലും. കട ഉൽഘടനത്തിനു  ഏരൂർ എത്തിയ താരത്തിന് കാറിനു പിന്നാലെ ഓടി വരുകയായിരുന്നു പെൺകുട്ടി.

വലിയ ട്രാഫിക്ക് തിരക്കുകൾക്കിടയിലും താരം തന്റെ കാർ നിർത്തി ആ പെൺകുട്ടിയോട് വിവരം തിരക്കി. എന്നാൽ റോഡ് ബ്ലോക്ക് ആയതിനാൽ കുറെ നേരം വണ്ടി ഇടാൻ സാധിക്കുകയില്ല. പിന്നെയും പെൺകുട്ടി പിന്നാലെ വരുന്നതു കണ്ടാണ് കാർ റോഡ് സൈഡിൽ ഒതുക്കിയിട്ടു പെൺകുട്ടിയോട് കാര്യം ചോദിച്ചത്.

എന്നാൽ റോഡ് ബ്ലോക്ക് ആയതിനാൽ തന്റെ ഫോൺ നമ്പർ കൊടുക്കൂ എന്ന് കൂടെയുള്ള ആളിനോട് ഏല്പിച്ചിട്ടു താരം പറഞ്ഞു എന്റെ നമ്പർ തരും യാത്രക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാകും അതുകൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം തിരികെ പോയത്. തന്റെ അമ്മയുടെ പിറന്നാൾ ആയതുകൊണ്ട് ഒരു ആശംസ നൽകാമോ, എന്ന ചോദിക്കാൻ ആണ് താൻ ചെന്നതെന്നും അതുപോലെ ശരിക്കും ആരാധിക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമ ആണെന്നും ആ പെൺകുട്ടി പറയുന്നു. ഈ ഒരു വീഡിയോ കണ്ടിട്ട് ആരാധകർ പറയുന്നത് ഇത് മറ്റുള്ള നടിമാർ കണ്ടു പഠിക്കണമെന്ന്, ഈ അടുത്തിടക്ക് ആയിരുന്നു തന്റെ തോളിൽ കയ്യിട്ട ആരാധികയോട് നയൻ താര തട്ടിക്കയറിയത്. ഇത് മറ്റുള്ള നടിമാർക്ക് ഒരു പാഠം ആരാധകർ പറയുന്നു.

You May Also Like