ആദ്യം വിളിച്ചപ്പോൾ അർജുൻ ചേട്ടൻ പറഞ്ഞത് ചേട്ടത്തിക്ക് കൊവിഡ് ആണെന്നാണ്, പിന്നെ എന്നെ വിളിക്കുന്നത് ചേട്ടത്തിയുടെ മരണ വാർത്ത പറയുവാൻ ആണ്

ഏറെ ആരാധകർ ഒരു പരമ്പര ആയിരുന്നു ഉപ്പും മുളകും, പരമ്പര ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്, പരമ്പരയിൽ ഏറെ ശ്രദ്ധ നേടിയ ഒരു താരം ആയിരുന്നു ജൂഹി, ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്, എന്നാൽ അധികം…

ഏറെ ആരാധകർ ഒരു പരമ്പര ആയിരുന്നു ഉപ്പും മുളകും, പരമ്പര ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്, പരമ്പരയിൽ ഏറെ ശ്രദ്ധ നേടിയ ഒരു താരം ആയിരുന്നു ജൂഹി, ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്, എന്നാൽ അധികം വൈകാതെ ജൂഹി പരമ്പരയിൽ നിന്നും പിന്മാറി, ജൂഹിക്ക് ശേഷം പൂജ ജയറാം എന്നൊരു കഥാപാത്രമായിരുന്നു ഉപ്പും മുളകിലേക്കും എത്തിയത്. അശ്വതി നായര്‍ ആയിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാറമട വീട്ടിലേക്ക് ഒരു പാവാടക്കാരി കൂടി എത്തുന്നു എന്ന് പറഞ്ഞ് കൊണ്ട് വന്ന പ്രൊമോ വലിയ തരംഗമായിരുന്നു.

അതോടെ പൂജയ്ക്ക് വലിയ സ്വീകരണവും ലഭിച്ചു. പിന്നീടുള്ള എപ്പിസോഡുകളിലെല്ലാം പാറമട വീട്ടില്‍ പൂജയും ഉണ്ടായിരുന്നു. നേരത്തെ പലപ്പോഴും ഉണ്ടായത് പോലെ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കൈയടി വാങ്ങാറുള്ള ഉപ്പും മുളകും പൂജയിലൂടെയും അത് നേടി എടുത്തു. പരമ്ബരയിലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന നടി ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്തുണ നല്‍കിയവരൊക്കെ വിമര്‍ശിക്കാനും തുടങ്ങി. പൂജയെ നിന്നും മാറ്റണം തങ്ങൾക്ക് പൂജയെ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ ആയിരുന്നു ആരാധകരുടെ അഭിപ്രായം. ഇപ്പോൾ ഒരു ഓൺലൈൻ അഭിമുഖത്തിനിടെ താരം ലോക്ക് ടൗണിൽ തനിക്ക് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

നടൻ അർജുൻ സോമശേഖരിന്റെ കുടുംബവുമായി താൻ വളരെ നല്ല അടുപ്പത്തിൽ ആണ് എന്നാണ് താരം പറയുന്നത്. അർജുന്റെ ഭാര്യ സൗഭാഗ്യയും എന്റെ അടുത്ത സുഹൃത്ത് ആണ്. കഴിഞ്ഞിടെ അര്‍ജുന്‍ ചേട്ടന്‍ വിളിച്ചപ്പോള്‍ ചേട്ടത്തിക്ക് കൊവിഡ് ആണെന്ന് പറഞ്ഞ് വിഷമിച്ചിരുന്നു.എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ചേട്ടന്‍ വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാര്‍ത്ത പറയാനായിരുന്നു. ഞാന്‍ ഷോക്ക് ആയി പോയി എന്നാണ് താരം പറയുന്നത്, ആ സമയത്ത് എന്റെ അടുത്ത സുഹൃത്തുക്കള്ക്കും കൊറോണ ബാധിച്ചിരുന്നു, ഈ വർത്തയൊക്കെ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, എന്റെ അച്ഛനും അമ്മയ്ക്കും കൊറോണ വരാതെ ഞാൻ നോക്കിയിരുന്നു, അവർ പ്രായമായ ആളുകൾ ആണ്, അവർക്ക് അസുഖം വരുമോ എന്ന് ഞാൻ ഭയപ്പെട്ടു എന്നാണ് താരം പറയുന്നത്.