ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബിഗ്ബോസ് സീസൺ മൂന്ന് ആരംഭിച്ചിരിക്കുകയാണ്, ബിഗ്ബോസ് തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ വീക്ക് ആയിട്ടുള്ള മത്സരാര്‍ഥി ആണ് സൂര്യ എന്ന് എല്ലാവര്ക്കും മനസിലായ കാര്യമാണ്, എന്ത് കാര്യം പറഞ്ഞാലും സൂര്യ വിഷമിച്ച് കരയുന്നത് കാണാം, എന്നാൽ രണ്ടാമത്തെ ആഴ്ചയില്‍ ക്യാപ്റ്റനായി മാറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.മോഹന്‍ലാല്‍ അവസരം നൽകിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ക്കാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കാനാണ്. ഫിറോസ് ഖാന്, ഭാര്യ സജ്ന, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് സൂര്യയെ ക്യാപ്റ്റൻ ആക്കിയത്. ക്യാപ്റ്റൻ ആയശേഷം സൂര്യ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ ആഴ്ച ബിഗ്ബോസിൽ മോഹൻലാൽ എല്ലാവര്ക്കും ഒരു ടാസ്ക് കൊടുത്തിരുന്നു.
മത്സരാര്‍ഥികളുടെ ഫോട്ടോ തിരഞ്ഞെടുത്ത് അതില്‍ ഇഷ്ടമുള്ളത് കൂട്ടി ചേര്‍ക്കാനായിരുന്നു ടാസ്ക്. ടാസ്കിൽ ഭാഗ്യലക്ഷ്മിക്ക് കിട്ടിയത് സൂര്യയുടെ ഫോട്ടോ ആയിരുന്നു, സൂര്യ കുറച്ച് കൂടി ബോള്‍ഡ് ആകണം, സംസാരിക്കുമ്പോൾ ഉച്ചത്തില്‍ ഉറച്ച് സംസാരിക്കണം തുടങ്ങിയ ഉപദേശങ്ങളും ഭാഗ്യലക്ഷ്മി കൊടുത്തു. എന്നാൽ സൂര്യക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറയുകയാണ് നടി അശ്വതി, ബിഗ്ബോസിനെ കുറിച്ച് സ്ഥിരമായി റിവ്യൂ എഴുതുന്ന ആളാണ് അശ്വതി. ഇന്ന് സൂര്യയെ കുറിച്ചാണ് നടി തുറന്നെഴുതിയിരിക്കുന്നത്.
അശ്വതി എഴുതിയിരിക്കുന്നത് ഇങ്ങനെ.
സൂര്യ.. ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ആ കുട്ടിക്ക് വേണ്ട രീതിയില്‍ ഒരു ശ്രദ്ധ ആരും കൊടുത്തില്ല. അതുമല്ല സകലരോടും കാലുപിടിക്കുന്ന രീതിയില്‍ ആണ് ഓരോ കാര്യങ്ങള്‍ അവതരിപ്പിച്ചതും. അതില്‍ നിന്നു മാറി ബോള്‍ഡ് ആകാനാണ് ഇന്നലെ ഭാഗ്യേച്ചി പറഞ്ഞത്. ഒരു മോട്ടിവേഷന്‍ അല്ലെങ്കില്‍ ഒരു പ്രോത്സാഹനം എന്ന പോലെ. പക്ഷെ ആ കുട്ടി അതിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കി എന്ന് ബിഗ് ബോസ്സ് മലയാളം ‘കാണുന്ന’ ആര്‍ക്കേലും തോന്നിയോ?’ എന്നും അശ്വതി ചോദിക്കുന്നു.