Film News

എന്റെ രോഗത്തെ കുറിച്ച് ഓർത്ത് ആദ്യ മായും അവസാനം ആയും ഞാൻ കരഞ്ഞത് അന്നായിരുന്നു, വൈറൽ പോസ്റ്റ്

Published by
Editor

35കാരിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്,  ലിവർ സിറോസിസ് പിടിക്കപ്പെട്ട നാൾ മുതലുള്ള യുവതിയുടെ കഥ കേട്ട് വേദനിക്കുകയാണ് സോഷ്യൽ മീഡിയ. യുവതി തന്നെയാണ് തന്റെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്,

കുറിപ്പ് വായിക്കാം

മാർച്ച്‌ഒന്ന് ഓഗസ്റ്റ് 2ജോർജ് കുട്ടിയുടെ കഥ കേട്ടത് അല്ലേ . എനിക്കും പറയുവാൻ ഉണ്ട് എന്റെ ജീവിതത്തിലെ ഒരു മാർച്ച്‌ ഒന്നിനെ പറ്റി…. March 1 നാല് വർഷം മുൻപ് (1-3-2017) ഈ ദിവസം ആണ് ബിലിവേഴിസിൽ അഡ്മിറ്റ് ആകുന്നത് തിരിച്ചു വരും എന്ന് ഉറപ്പില്ലാതെ…. 35കാരിക്ക് ലിവർ സിറോസിസ് (ലിക്കർ അടിച്ചിട്ട് അല്ല കേട്ടോ .എല്ലാവരുടെയും പ്രാർത്ഥനകൾ, ദൈവത്തിന്റെ കരുതലും, എങ്ങുനിന്നോ തനിയെ കയറി വന്ന ധൈര്യവും ബലപെടുത്തി ആരോഗ്യ ഇൻഷുറൻസ് പിടിക്കുമെന്ന് കരുതി അത്യാവശ്യത്തിനുള്ള cash മാത്രം കയ്യിൽ ഉണ്ടായിരുന്നുള്ളു… (#സൂപ്പർ സ്പെഷ്യലിറ്റി കേസ് ആയത് കൊണ്ട് അത് പേഴ്സിൽ തന്നെ ഇരുന്ന് ) കോട്ടയം ഹോസ്പിറ്റലിൽ ആറുമാസം ട്രീറ്റ്മെന്റ്എടുത്ത് അസുഖം കൂടി കൂടി വരുന്നത് അല്ലാതെ കുറയാത്ത അവസ്ഥയിൽ ഞങ്ങളെ സഹോദര തുല്യം കാണുന്ന ഒരാൾ ആസ്റ്ററിൽ കൂട്ടി കൊണ്ട് പോയി..

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു മഞ്ഞപിത്തം കൂടിയത് എന്ന് കരുതിയിരുന്ന ഞങ്ങൾക്ക് അതൊരു ഷോക്ക് ആയിരുന്നു. ആസ്റ്ററിൽ നിന്ന് നേരെ ബിലിവേഴ്‌സ്.. ലിവറിന്റെ 95%പോയി ലക്ഷങ്ങൾ ആകും transplant നടത്താൻ അതും അവിടെ അല്ല ട്രിവാൻഡ്രം ആർക്കും ഉറപ്പില്ല ഒന്നിനും. കാരണം നിർത്താതെ ഉള്ള ശർദ്ധി ഞരമ്പുകൾ തളർന്നിരുന്നു വെയിറ്റ് 13കിലോ കുറഞ്ഞു… ഞാൻ ഡോക്ടറുടെ റൂമിൽ ഇരുന്ന് പൊട്ടികരഞ്ഞു. അതായിരുന്നു എന്റെ രോഗത്തെ കുറിച്ച് ഓർത്ത് ആദ്യ മായും അവസാനം ആയും ഞാൻ കരഞ്ഞത്.. ചർച്ചകൾക്ക് ഒടുവിൽ ഡോക്ടെഴ്സ് ഒരു തീരുമാനത്തിലെത്തി എന്ത് സംഭവിച്ചാലും പരാതിയില്ലെന്ന ഉറപ്പിമേൽ High dose സ്റ്റിറോയ്ഡ് എടുക്കാൻ അഞ്ചു ദിവസം നീരിക്ഷണത്തിൽ ഒന്ന് റെസ്പോണ്ട് ചെയ്താൽ അവർ നോക്കി കൊള്ളാമെന്ന്…. എന്നെ കൊണ്ട് പോകാൻ വീൽചെയർ വേണ്ടാ നടക്കാം എന്ന് ഞാനും പ്രിയപ്പെട്ടവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ബെഡിനരുകിലേയ്ക്ക് നടക്കുമ്പോൾ ഒരേ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു…. കർത്താവെ….

ഞാൻ മ രണപെട്ടു പോയാലും എന്റെ ബിപിക്ക് കടം വന്ന് ഇറങ്ങുവാൻ ഇട ആകല്ലേ എന്ന്….. പിന്നെ ഒന്നും ഓർമ്മയില്ല മൂന്നാമത്തെ ദിവസം എനിക്ക് വിശന്നു.. ചോറ് വേണം എന്ന് ബഹളം വെച്ചു. കഞ്ഞി കിട്ടി കുടിച്ചു കൊണ്ടിരുന്നപ്പോൾ dr rony thomas കയറി വന്നു. കഞ്ഞി കുടിച്ചോ മഞ്ജുഷ ഇനി ഡ്രിപ് വേണ്ടാ മാറ്റിക്കോ എന്നൊരു ഓഡർ. ഹസ്സിനോട് ഇനി ഞാൻ നോക്കിക്കോളാം എന്നൊരു ഉറപ്പും കടം വന്നില്ല പ്രിയപ്പെട്ട നാട്ടുകാർ പിരിവെടുത്തു, സുഹത്തുക്കൾ ബന്ധുക്കൾ, സഹോദരങ്ങൾ,ഒക്കെ കൂടെ നിന്ന് സോഷ്യൽമീഡിയ വഴി കിട്ടിയ കരുതലുകൾ ആറു മാസം ഒരു റൂമിൽ പിന്നെയും പുറത്ത് ഇറങ്ങാൻ വർഷങ്ങൾ… ഹോസ്പിറ്റലിൽ പോകുന്നത് എന്റെ ടൂർ ആണ് ഇപ്പോഴും മെഡിസിൻ ലൈഫ് time ആണ് നിർത്താൻ പറ്റില്ല. മ രണപെട്ടു പോകും എന്ന് കരുതിയ ഞാൻ ഇപ്പോൾ റെന്റിനു ആണെങ്കിലും ഒരു ചെറിയ shop ഉടമ ആണ്.

Home made കേക്ക് ചെയ്യുന്നുണ്ട്. Hus bipin ഡ്രൈവർ ആണ് ഒരു മോൻ ഉണ്ട്. #കൊറോണ തകർത്തു ബിസിനസ്. ഇപ്പോൾ #അതിജീവനത്തിന്റെ പാതയിൽ ആണ് മൂന്നു വർഷക്കാലം ഞാൻ അനുഭവിച്ച വേദനകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നും അല്ല. തോൽക്കാൻ മനസില്ല. കൈമുതൽ ആയുള്ളത് ദൈവത്തിന്റെ ആശ്രയവും മനസിന്റെ ധൈര്യവും ബാധ്യതകൾ ബാക്കി ആണ്. വീടിന്റെ പണിയും.. വീണ് പോകല്ലേ എന്ന പ്രാർത്ഥന മാത്രം ബാക്കി നന്ദിയുണ്ട് പലരോടും മാർച്ച്‌ ഒന്ന് എന്നും ഓർക്കും… അപ്പോഴൊക്കെ ഇതൊക്കെ പറയാൻ വീർപ്പു മുട്ടും ഒരുപാട് കടപ്പാട് ഉണ്ട് ബിലിവേഴ്സിലെ ഡോക്ടെഴിസിനോട് അവരുടെ സ്നേഹം ശ്രെദ്ധ അത്ര വലുത് ആയിരുന്നു. ഓരോ കാര്യവും നമ്മളോട് തന്നെ പറഞ്ഞു ബോധ്യപെടുത്തി തരും എല്ലാത്തിനും ഉപരി ദൈവത്തിനു നന്ദി Nb ചിലർ സ്വന്തം കഥകൾ പറയുന്നത് കണ്ടപ്പോൾ തോന്നി എനിക്കും കുത്തികുറിക്കാമമെന്ന്.