‘മോഹന്‍ലാലിന്റെ മുമ്പ് ഇറങ്ങിയ ബോംബുകളേക്കാള്‍ കൊള്ളാം എന്നു തോന്നി’

മോഹന്‍ലാല്‍ ചിത്രം എലോണ്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് എലോണ്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

മോഹന്‍ലാല്‍ ചിത്രം എലോണ്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് എലോണ്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മോഹന്‍ലാലിന്റെ മുമ്പ് ഇറങ്ങിയ ബോംബുകളേക്കാള്‍ കൊള്ളാം എന്നു തോന്നിയെന്നാണ് അശ്വിന്‍ പ്രസാദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ മുമ്പ് ഇറങ്ങിയ ബോംബുകളേക്കാള്‍ കൊള്ളാം എന്നു തോന്നി.
സീക്ക് ചെയ്തു കാണാന്‍ ഉള്ളത് ഉണ്ട്. ഇടക്ക് ഉറക്കം വരുമ്പോഴൊക്കെ ഇങ്ങനെ ചെയ്തത് കൊണ്ടു പടം മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ പറ്റി.
എന്നാലോ ഒരു വിധത്തില്‍ നല്ല രീതിയില്‍ അവസാനിക്കും എന്നു കരുതിയ സിനിമയുടെ ക്‌ളൈമാസ് കൊണ്ടുപോയി നശിപ്പിച്ചു.
അവസാനം റാമിന്റെ ലുക്ക് ഒക്കെ കേറി വരുന്നുണ്ട്.
ജയസൂര്യയുടെ ‘സണ്ണി’ ഇതിലും നല്ലത് ആരുന്നു.
ആക്ടര്‍സിന്റെ വോയ്‌സ് അല്ലാതെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ വോയ്‌സ് ആയിരുന്നെങ്കില്‍ ബെറ്റര്‍ ആയേനെ.
NB : 1 മണിക്കൂറില്‍ ഒതുക്കിയിരുന്നേല്‍ സീക്ക് ചെയ്തു കാണേണ്ടി വരില്ലായിരുന്നു..

ശബ്ദം കൊണ്ട് മറ്റ് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും അഭിനയിച്ചിരിക്കുന്നത് മോഹന്‍ലാല്‍ മാത്രമാണ്. ജനുവരി 26നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ആയത്. കാളിദാസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസിലാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രം. എലോണിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം ആണ്. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.