Connect with us

Hi, what are you looking for?

Film News

സായി ധര൦ തേജയുടെ ‘വിരൂപാക്ഷ’  ടീസർ റിലീസ് ചെയ്യ്തു   

പാൻ ഇന്ത്യൻ ത്രില്ലർ ചിത്രമായ ‘വിരൂപാക്ഷയുടെ’ ടീസർ റിലീസ് ചെയ്യ്തു. ശ്രീ വെങ്കിടേശ്വര സിനി ചിത്ര പ്രൊഡക്ഷൻ ഹൗസ്സും, സുകുമാർ വ്രിയിറ്റിങ്ങ്സും  ചേർന്ന് നിർമിക്കുന്ന ഒരു ത്രില്ലർ ചിത്രം തന്നെയാണ് ഇത്. ചിത്രം സായി ധരം തേജയുടെ 15-)മത്ത് ചിത്രം ആണ്. ചിത്രത്തിൽ നായിക ആയി എത്തുന്നത് മലയളത്തിലെ സംയുക്ത മേനോൻ ആണ്. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വാഗ്ദാനം നൽകുന്നുണ്ട്, എസ്‌ എൻ പ്രസാദ് ഗുരു, ബിപിനിട് ഗുരു എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ശ്യം ദത്തു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. സായി ധരയുടെ പരുക്കുകൾ ഭേദമായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്, വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ.

1990 കാലഘട്ടത്തിലെ ഒരു കാടിനോട് ചേർന്ന് കിടക്കുന്ന  ഗ്രാമത്തിൽ നടക്കുന്ന ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഖീകരിക്കുന്ന ചില സങ്കീർണ്ണ പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം പറയുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ ,മലയാളം തുടങ്ങിയ ഭാഷകളിൽ എത്തുന്ന ഈ ചിത്രം ഏപ്രിൽ 21 നെ റിലീസ് ആകുകയാണ്.

You May Also Like