ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍ ഷോക്കായി, ആതിര മാധവ്

മിനിസ്‌ക്രീന്‍ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായ ആളാണ് ആതിര മാധവ്. ലൂസിഫറില്‍ ടൊവിനോയുടെ സ്‌റ്റൈലിസ്റ്റായി ചെറിയ ഒരു വേഷത്തില്‍ ആതിര എത്തിയ കാര്യം കഴിഞ്ഞ ദിവസം ആതിര വെളിപ്പെടുത്തിയിരുന്നു. ആര്‍ക്കും തന്നെ മനസിലാകില്ലെന്നും അത്രയ്ക്ക്…

മിനിസ്‌ക്രീന്‍ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായ ആളാണ് ആതിര മാധവ്. ലൂസിഫറില്‍ ടൊവിനോയുടെ സ്‌റ്റൈലിസ്റ്റായി ചെറിയ ഒരു വേഷത്തില്‍ ആതിര എത്തിയ കാര്യം കഴിഞ്ഞ ദിവസം ആതിര വെളിപ്പെടുത്തിയിരുന്നു. ആര്‍ക്കും തന്നെ മനസിലാകില്ലെന്നും അത്രയ്ക്ക് ചെറിയ ഒരു വേഷമായിരുന്നു അതെന്നും സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ താനാണെന്ന് അറിയുകയുള്ളുവെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ തനിക്ക് ഏറെ ഇഷ്ടമുള്ള മോഹന്‍ലാലിനെ കാണാന്‍ പോയ കഥ വെളിപ്പെടുത്തിയാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആതിരയുടെ വാക്കുകള്‍-
ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണ് ,അദ്ദേഹത്തെ കാണണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് , മോഹന്‍ലാലിന്റെ സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആയിരുന്നു പോയത്. ബാംഗ്ലൂരില്‍ തനിക്കൊരു സ്ഥലവും പരിചയമില്ല, ഭര്‍ത്താവ് അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്. ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍ ഒന്നും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല ഒരു ഷോക്കായിരുന്നു. അങ്ങനെ അദ്ദേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു തിരിച്ചു വരികയായിരുന്നു , എന്നാല്‍ വരുന്ന വഴി രണ്ടുമണിക്കൂറോളം ബാംഗ്ലൂര്‍ നഗരത്തിലെ ട്രാഫികില്‍ കുടുങ്ങുകയും ചെയ്തു.