‘ചൂയിംഗം ചവിട്ടി….’ സൗബിന്റെ അയല്‍വാശിയിലെ വീഡിയോ ഗാനം

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘അയല്‍വാശി’ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം…

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘അയല്‍വാശി’ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മു.രിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. മുഹ്സിന്‍ പരാരി, ജേക്സ് ബിജോയ്, അഖില്‍ ജെ ചന്ദ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുഹ്സിന്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇര്‍ഷാദ് പരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയല്‍വാശി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. നിഖില വിമല്‍, ലിജോ മോള്‍, ബിനു പപ്പു, നസ്ലന്‍, ഗോകുലന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രാഹകന്‍ – സജിത് പുരുഷന്‍, സംഗീതം – ജെയ്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – സുധാര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ എന്‍.എം., മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, അസ്സോസിയേറ്റ് ഡയറക്‌റ്റേര്‍സ് – നഹാസ് നസാര്‍, ഓസ്റ്റിന്‍ ഡോണ്‍, സ്റ്റില്‍സ് – രോഹിത് കെ. സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍സ് – യെല്ലോടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് – സെബാന്‍ ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ.