Film News

ഞാൻ അലമ്പൻ ആണോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല, സത്യം അഭിനയിക്കാൻ വിളിക്കുന്നവർ മാത്രമറിഞ്ഞാൽ മതി, ഷൈൻ 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ലൈവിന്റെ അഭിനയവുമായി ബന്ധപെട്ടു കൊണ്ടുള്ള അഭിമുഖ്ത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്. ഷൈൻ അലമ്പൻ ആണ്, ഓവറായിട്ട് സംസാരിക്കും എന്നുള്ള ആരോപണങ്ങൾ താരത്തിനെ മേൽ ഉണ്ട് എന്ന് അവതാരകന്റെ ചോദ്യത്തിനാണ് താരം  നൽകിയ ഉത്തരമാണ് ശ്രെധ പുലർത്തുന്നത്.

ഞാൻ അലമ്പൻ ആണോ എന്നുള്ളത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല, എനിക്ക് നിങ്ങളെ അങ്ങനെ സത്യം ബോധ്യപ്പെടുത്തി ജീവിക്കേണ്ട കാര്യമില്ല, സത്യാവസ്ഥ എന്തെന്ന് എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ വിളിക്കുന്നവർ മാത്രമറിഞ്ഞാൽ മതി, താരത്തിനോടപ്പം ഈ അഭിമുഖ്ത്തിൽ സൗബിൻ ഷാഹിറും, സംവിധയകാൻ വി  കെ പ്രകാശ് ,സുരേഷ് കുമാർ എന്നിവരും പങ്കെടുത്തിരുന്നു.

അതവർക്കറിയാമെന്നു നടൻ സൗബിനും ഏറ്റുപറഞ്ഞു. അതുകൊണ്ടാണ് ഇത്രയും തിരക്കുകൾക്കിടയിലും ഞങ്ങൾ സിനിമയിൽ നില്കുന്നത്. നമ്മളുടെ ഷൂട്ട് കഴിഞ്ഞാൽ അവിടെ ഇരിക്കാം, എന്നാൽ ഒരു സിനിമയോടൊപ്പം നമ്മൾ തീരുന്നതുവരെ ഉണ്ടാകും സൗബിൻ പറഞ്ഞു. അതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയുന്നത് നടൻ പറഞ്ഞു.

 

Trending

To Top