മമ്മൂക്ക മറ്റന്നാള്‍ എത്തും..! പൂയംകുട്ടി കാത്തിരിക്കുന്നു!!

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ…

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂക്ക എന്നാണ് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് എത്തുന്നത് എന്ന വിവരമാണ് പുറത്ത് വിട്ടിരിക്കുന്നത്.

മമ്മൂട്ടി 18നാണ് ഈ സിനിമയ്ക്ക് വേണ്ടി ജോയിന്‍ ചെയ്യുക എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ഇതുവരെ പേരിടാത്ത സിനിമയുടെ ഓരോ വിശേഷങ്ങളും ശ്രദ്ധ നേടുന്നുണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മമ്മൂക്ക ഈ മാസം 18ന് ഷൂട്ടിംഗിന് വേണ്ടി എത്തിച്ചേരും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ വീണ്ടും മമ്മൂക്ക ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുകയാണ്. ഇത് തന്നെയാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം, അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

മമ്മൂക്ക കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയില്‍ മൂന്ന് നടിമാരാണ് എത്തുന്നത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.