Film News

താൻ കൂക്ക് ചെയ്യ്തതുകൊണ്ടാണ് ജോഷി സാർ അങ്ങനൊരു പരിഗണനയും തന്നത്, ബാബുരാജ് 

സാൾട്ട് ആൻഡ് പെപ്പർ  എന്ന ചിത്രത്തിൽ നല്ലൊരു പാചകക്കാരൻ ആയിട്ടാണ് ബാബുരാജ് എത്തുന്നത്, ഇപ്പോൾ തന്റെ പാചക തന്ത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെധ ആകുന്നത്, ഒരിക്കൽ താൻ പ്രജയുടെ സെറ്റിൽ വെച്ച് ഭക്ഷണം കൂക്ക് ചെയ്യ്തു, അതോടെ ജോഷി സാറിനെ എന്നോട് മതിപ്പ് കൂടിയെന്ന് പറയാം ബാബുരാജ് പറയുന്നു.

പ്രജയുടെ സെറ്റിൽ വെച്ച് ജോഷി സാറിന്റെ കൂക്ക് ഇല്ലായിരുന്നു, അങ്ങനെ എന്നോട് കൂക്ക് ചെയ്യാമോ എന്ന് ചോദിച്ചു, ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിച്ചിട്ട് അദ്ദേഹം പറഞ്ഞു കൊള്ളാമല്ലോ ഇത് ആര് ഉണ്ടാക്കിയത് ആണ് എന്ന് ബാബുരാജ് ആണെന്നെ പറഞ്ഞു കൊള്ളാമല്ലോ, അപ്പോൾ അദ്ദേഹം പറഞ്ഞു അവനെ പിടിച്ചു കുറച്ചു ദിവസം  നിർത്തണം,

ആ സമയത്തു അദ്ദേഹം എന്നെ കൊണ്ട് ഡബ്ബിങ് ചെയ്യ്പ്പിച്ചു, അങ്ങനെ ഡബ്ബിങ് ചെയ്‌യും ഒപ്പം പാചകവും,താൻ ആ പാചകം നടത്തിയതുകൊണ്ടാണ് അങ്ങനൊരു പരിഗണന ജോഷി സാർ തനിക്കു നൽകിയത് ബാബുരാജ് പറയുന്നു. ആദ്യമായി പ്രജയിൽ ആണ് ഡബ്ബിങ് ചെയ്യ്തത്. അതുപോലെ നല്ലൊരു പാചകക്കാരൻ ആണ് ലാലേട്ടനും, പുള്ളിയും സെറ്റിൽ അടിപൊളി ഭക്ഷണ൦ ഒരുക്കും, മിക്കപോളും  ചില സെറ്റുകളിൽ അദ്ദേഹത്തിനൊപ്പം ഞാനും കൂടാറുണ്ട് ബാബുരാജ് പറയുന്നു.

Trending

To Top