Connect with us

Hi, what are you looking for?

Film News

ജൂൺ 23 മുതൽ ‘ കേരളാ ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര ‘ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, ”കേരളാ ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര” യുടെ ട്രൈലർ അടുത്തിടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജൂൺ 23 നു ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ കേരള ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര ‘


ബിഗ് ബോസ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അജു വർഗീസിനും ലാലിനും ഒപ്പം സൂപ്പർ താരം മോഹൻലാലാണ് ട്രൈലെർ അനാവരണം ചെയ്തത്. അഹ്‌മദ് കബീർ ആണ് ‘ കേരള ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര ‘ സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് ഈ വെബ്‌സീരീസ് നിർമ്മിച്ചിരിക്കുന്നത്.


ഉദ്വേഗജനകമായ പോലീസ് പ്രൊസിഡ്യുവർ കഥ പറയുന്ന ആദ്യ ഭാഗത്തിന്റെ ടീസറിനു മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നു ലഭിച്ചത്.ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലും. ട്രയ്‌ലറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട് നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ് ഇതാണ് സിനിമയുടെ പ്രമേയം.

You May Also Like