അതിനു ശേഷം അവൾക്കെന്നോട് ഭയങ്കര പ്രണയം ആയിരുന്നു, തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് ബാബുരാജ്

Published by
Editor

വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി വേഷങ്ങൾ ചെയ്തും പിന്നെ നായകനായും തിളങ്ങിയ താരമാണ് ബാബുരാജ്, വർഷങ്ങൾക്ക് ശേഷമുള്ള ബാബുരാജിന്റെ തിരിച്ച് വരവ് വമ്പൻ വിജയം ആയിരുന്നു, ഇപ്പോൾ സംവിധായകൻ ആകാൻ ഒരുങ്ങുകയാണ് താരം, കാത്തിരിപ്പിനൊടുവില്‍ സ്റ്റീരിയോടൈപ്പിന് പുറത്ത് വന്ന താരമാണ് ബാബുരാജ്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരത്തിന്റെ പിന്നീടുള്ള കോമഡി വേഷങ്ങൾ ആരാധകർ ഏറെ ആസ്വദിച്ചിരുന്നു, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിനുള്ളിലെ നടനെ ആരാധകർ കണ്ടത്, ഭക്ഷണത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ താരം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്, ആരും തന്നെ വിശ്വസിക്കാത്ത രീതിയിലുള്ള പ്രകടനം ആയിരുന്നു ബാബുരാജിന്റേത്, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുകയാണ്, ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

താനൊരു ഭക്ഷണ പ്രിയനാണെന്നാണ് ബാബുരാജ് പറയുന്നത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്, ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. യാത്രയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ബാബുരാജ്. ഇന്ത്യ മൊത്തം യാത്ര ചെയ്ത് ഭക്ഷണം കഴിക്കാറുണ്ടെന്നും ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് അവരുടെ പാചകക്കൂട്ടുകള്‍ ചോദിച്ചറിയുന്നതും തന്റെ പതിവാണെന്നും ബാബുരാജ് പറയുന്നു. തന്റെ പാചകമികവില്‍ മയങ്ങിയ വാണിയെ കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നത്.

ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി ബാബുരാജ് പറയുന്നു. കൊറോണക്കാലത്ത് യൂട്യൂബില്‍ നോക്കി തായ്ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചുവെന്നും ബാബുരാജ് പറയുന്നു, തന്റെ സുഹൃത്തുക്കൾക്ക് താൻ ഉണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമാണ്, മിക്കപ്പോഴും താൻ അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകാറുണ്ട് എന്നും താരം പറയുന്നു, ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ബാബുരാജ് സിനിമയിലെത്തുന്നത്. പിന്നീട് 1994ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യറിലൂടെ അരങ്ങേറി. നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും വേഷമിട്ടു.