പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല , തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കൃഷ്ണകുമാർ

Published by
Editor

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ, 2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ആദ്യമായാണ് കൃഷ്ണകുമാർ മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്. പിന്നീട് താരം സിനിമയിൽ സജീവമായിരുന്നു, ‘കൂടെവിടെ’ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ്  നടത്തിയിരിക്കുകയാണ്,  ജനുവരി 4 മുതൽ ആണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന പരമ്പരയാണിത് . വളരെ മികച്ച രീതിയിലാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുന്നത്, പരമ്പരയിലെ നായകന്റെ അച്ചനായിട്ടാണ് കൃഷ്ണൻകുമാർ എത്തുന്നത്, ശ്കതമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോൾ ഇതാ പരമ്പരയുടെ പുതിയ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നത്. കൃഷ്ണകുമാർ ആണ് സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്ക് വച്ചത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ!

ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ ടെലികാസ്റ് ചെയ്തുകൊണ്ടിരിക്കുന്ന എന്റെ സീരിയലായ “കൂടെവിടെ” ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്കു. “കൂടെവിടെ”യെ ഒരു വൻ വിജയമാക്കാൻ സഹായിച്ച എന്റെ പ്രിയങ്കരരായ മലയാളി കുടുംബ പ്രേക്ഷകരോട് എന്റെയും എന്റെ കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി.

അൻഷിതയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്നത്.കബനി സീരിയലിൽ രംഭ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്, അൻഷിതയുടെ നായകനായി എത്തുന്നത്, സീത സീരിയലിൽ രാമൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിപിൻ ജോസ് ആണ്. വളരെ പെട്ടെന്ന് തന്നെയാണ് പരമ്പര ഏറെ ശ്രദ്ധ നേടിയത്, നടി ചിലങ്കയും പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്