‘എത്ര കോടി തരാം എന്ന് പറഞ്ഞാലും ‘സ്ഫടിക’ത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറാകില്ല’ ഭദ്രന്‍

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്ഫടികം’ ഇനി 4K അറ്റ്‌മോസില്‍ കൂടുതല്‍ മികവോടെ ലഭ്യമാവും. സിനിമയുടെ റീമാസ്റ്ററിങ് പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ഭദ്രന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. സിനിമയുടെ റീമാസ്റ്ററിങ്ങുമായി ബന്ധപ്പെട്ട…

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്ഫടികം’ ഇനി 4K അറ്റ്‌മോസില്‍ കൂടുതല്‍ മികവോടെ ലഭ്യമാവും. സിനിമയുടെ റീമാസ്റ്ററിങ് പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ഭദ്രന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. സിനിമയുടെ റീമാസ്റ്ററിങ്ങുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷക ഹൃദയം കീഴക്കിയ സിനിമ തലമുറ വ്യത്യാസിമില്ലാതെ ഇന്നും ആസ്വദിക്കുന്നുണ്ട്. അതു തന്നെയാണ് സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ കാരണമെന്ന് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.

bhadran facebook post about sphadikam

മിക്കവാറും ജനുവരിയിലായിരിക്കും റിലീസ്. മിക്‌സിങ്ങും മറ്റും കഴിഞ്ഞു. മറ്റു ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കൂടി ഇള്‍പ്പെട്ട ജിയോമെട്രിക്സ് എന്ന കമ്പനിയാണ് പത്ത് മടങ്ങ് ക്വാളിറ്റിയിലും മികച്ച സാങ്കേതിക മികവിലും ചിത്രം തിയേറ്ററിലെത്തിക്കുന്നത്. 4 ഫ്രെയിംസ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4കെ അറ്റ്മോസ് മിക്സിങ്ങും പുതിയ ഷോട്ടുകളുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നതെന്നും ഭദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു.

‘സ്ഫടികം’ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്. അത് കാലം തെറ്റി ഇറങ്ങിയ സിനിമയല്ല. കാലാതീതമായ സിനിമയാണെന്ന് ഞാന്‍ പറയും. ആടുതോമയുടെ ഹാങ് ഓവര്‍ ബാധിച്ചതുകൊണ്ട് പറയുന്നതല്ല. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് സഞ്ചരിക്കുന്ന ഒരാളാണ് ഞാന്‍. ‘സ്ഫടിക’ത്തിന്റെ വിജയം ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാന്‍ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയില്‍ കുടുങ്ങി കിടക്കരുത് എന്നാണ് എന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. ‘സ്ഫടിക’ത്തില്‍ എന്റെ ജീവിതമുണ്ട്. എന്റെ മാതാപിതാക്കളുണ്ട്. ഒരുകാലത്ത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീര്‍ന്നു. എത്ര കോടി തരാം എന്ന് പറഞ്ഞാലും ‘സ്ഫടിക’ത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറാകില്ലെന്നും സംവിധായകന്‍ പറയുന്നു.