ഇരട്ടക്കുട്ടികളുടെ അമ്മയ്ക്ക് ബിരിയാണി വിരുന്ന് ഒരുക്കി വിഘ്‌നേഷ് ശിവന്‍- ചിത്രങ്ങള്‍

2016 ല്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചലച്ചിത്ര നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവനും ഈ വര്‍ഷം ജൂണില്‍ പരമ്പരാഗതമായി വിവാഹിതരായി. ഒക്ടോബര്‍ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം…

2016 ല്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചലച്ചിത്ര നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവനും ഈ വര്‍ഷം ജൂണില്‍ പരമ്പരാഗതമായി വിവാഹിതരായി. ഒക്ടോബര്‍ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം അറിയിച്ചു ദമ്പതികള്‍. വാടക ഗര്‍ഭധാരണം വഴി കുഞ്ഞുണ്ടായതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ ഇരുവരേയും ആശംസിച്ചും നിരവധി പേരെത്തി.

ഇപ്പോഴിതാ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ചെന്നൈയിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റില്‍ നയന്‍സിന് ബിരിയാണി വിരുന്നൊരുക്കിയിരിക്കുകയാണ്. ഭക്ഷണശേഷം ഹോട്ടലിലെ ജീവനക്കാര്‍ക്കൊപ്പമുള്ള പുതിയ മാതാപിതാക്കളുടെ ചിത്രങ്ങള്‍ വൈറലാകുന്നു.

നയന്‍താര ഇപ്പോള്‍ തന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ ല്‍ ആണ് അഭിനയിക്കുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും വിജയ് സേതുപതിയും അഭിനയിക്കുന്നു. ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ മുന്‍പ് തന്നെ വന്നിരുന്നു.

25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നല്‍കിയതെന്നായിരുന്നു വിവരം. ഈ വീഡിയോ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്.

പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.