ബാലയ്ക്ക് പുറമേ പല പ്രമുഖര്‍ക്കും ലഭിച്ചത് വ്യാജ ഡോക്ടറേറ്റ്

സംസ്ഥാനത്ത് ഓണററി ബിരുദങ്ങളെന്ന പേരില്‍ തട്ടിപ്പു ഡോക്ടറേറ്റുകള്‍ നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എന്ന വ്യാജ സര്‍വകലാശാലയുടെ പേരിലുള്ള ഡോക്ടറേറ്റിന് വില ഒരു ലക്ഷം രൂപയാണ്. നടന്‍ ബാലയടക്കമുള്ള…

സംസ്ഥാനത്ത് ഓണററി ബിരുദങ്ങളെന്ന പേരില്‍ തട്ടിപ്പു ഡോക്ടറേറ്റുകള്‍ നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എന്ന വ്യാജ സര്‍വകലാശാലയുടെ പേരിലുള്ള ഡോക്ടറേറ്റിന് വില ഒരു ലക്ഷം രൂപയാണ്. നടന്‍ ബാലയടക്കമുള്ള പ്രമുഖര്‍ക്കാണ് ഇത്തരത്തില്‍ തട്ടിപ്പ് ഡോക്ടറേറ്റ് നല്‍കിയിട്ടുള്ളത്. പ്രമുഖരെ വരെ പറ്റിച്ച ഈ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

ഡോ. ഷെഫീഖ് ഷാഹുല്‍ ഹമീദ് എന്നു പറയുന്ന കരുനാഗപ്പള്ളി പുതിയ കാവ് സ്വദേശിയാണ് ഈ സര്‍വകലാശാലയ്ക്ക് പിന്നില്‍. നിരവധി പ്രമുഖര്‍ക്കാണ് ഇത്തരത്തില്‍ വ്യാജ ഡോക്ടേറ്റ് ഇയാള്‍ നല്‍കിയത്. പ്രമുഖരുമായി ആദ്യം സൗഹൃദ ബന്ധം സ്ഥാപിക്കും. പിന്നീട് ഇവര്‍ക്ക് ഡോക്ടറേറ്റ് നല്‍കും. അതിലൂടെ ഇവരുടെ വിശ്വാസ്യത പിടിച്ചു പറ്റിയതിന് ശേഷം സാധാരണ ആളുകള്‍ക്ക് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങില്‍ ഈ പ്രമുഖരെ ക്ഷണിക്കും.

സ്വാഭാവികമായും പ്രമുഖരുടെ സാന്നിധ്യത്തിലായതു കൊണ്ട് തന്നെ ഈ ഡോക്ടറേറ്റിന് വിശ്വാസ്യതയും കൂടും. നടന്‍ ബാല, ടീക്കാറാം മീണ തുടങ്ങി നിരവധി പ്രമുഖരെയാണ് ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുള്ളത്. കൊല്ലം തുളസി, നടി നവ്യ നായര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാളുടെ സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിച്ചാല്‍ കാണാന്‍ സാധിക്കും. ബാലയ്ക്ക് പുറമേ പല പ്രമുഖരും നേടിയത് വ്യാജ ഡോക്ടറേറ്റാണെന്ന റിപ്പോര്‍ട്ടുകളാണ് ഇതോടെ പുറത്തു വരുന്നത്.