Film News

ദിലീപേട്ടന്‍ ഓരോ തവണയും എന്നെ ഞെട്ടിച്ചു! – ബാലു വര്‍ഗീസ്

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ബാലു വര്‍ഗീസ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ വിചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയപ്പോള്‍ ദിലീപിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ദിലീപേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഓരോ നിമിഷവും അദ്ദേഹം എന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ബാലു വര്‍ഗീസ് പറയുന്നത്. കിംഗ് ലയര്‍ എന്ന ചിത്രത്തിലാണ് ബാലു വര്‍ഗീസും ദിലീപും ഒന്നിച്ച് അഭിനയിച്ചത്.

ആ സിനിമാ സെറ്റില്‍ നിന്നുള്ള അനുഭവമാണ് നടന്‍ പങ്കുവെച്ചത്. അദ്ദേഹം വലിയൊരു സ്‌കൂള്‍ തന്നെയാണെന്നാണ് ബാലു വര്‍ഗീസ് പറയുന്നത്. ഞാന്‍ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. ദീലിപേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ കിട്ടിയത് വലിയൊരു അനുഭവം തന്നെയായിരുന്നു എന്നാണ് ബാലു വര്‍ഗീസ് പറയുന്നത്..

കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന ടിപ്‌സ് വളരെ വലുതാണ്.. മാത്രമല്ല., ഒരു സീന്‍ അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത് കണ്ട് ഞാന്‍ പലപ്പോഴും ഞെട്ടിയിട്ടുണ്ട്. ഓരോ സീന്‍ ചെയ്യുമ്പോഴും അതില്‍ അദ്ദേഹത്തിന്റേതായ ഇംപ്രവൈസേഷന്‍ ഉണ്ടാകും..

നീ അങ്ങനെ ചെയ്യ് .. ഇങ്ങനെ ചെയ്യ്.. എന്നെല്ലാം അദ്ദേഹം പറഞ്ഞു തരുമെന്നും ദിലീപിനെ കുറിച്ച് ബാലു വര്‍ഗീസ് പറയുന്നു. വളരെ മികച്ച കോംബോ ആയിരുന്നു കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ ബാലു വര്‍ഗീസും ദിലീപും ഒന്നിച്ച് എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി എടുത്ത സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. അതേസമയം, ബാലു വര്‍ഗീസിന്റെ പുതിയ സിനിമ വിചിത്രം ചര്‍ച്ചയാവുകയാണ്. സുമേഷ് ആന്‍ഡ് രമേഷ് എന്ന സിനിമയ്ക്ക് ശേഷമാണ് താരം വീണ്ടും വിചിത്രം എന്ന സിനിമയിലൂടെ എത്തുന്നത്.  അല്‍ കാരാമ, ആനപറമ്പിലെ വേള്‍ഡ് കപ്പ് എന്നീ സിനിമകളാണ് ബാലു വര്‍ഗീസ് കമ്മിറ്റ് ചെയ്ത മറ്റ് സിനിമകള്‍.

Trending

To Top