‘എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പ്രിയേ’!!!! സുഹാനയെ ചേര്‍ത്ത്പിടിച്ച് ബഷീര്‍ ബഷി

ഏറെ ആരാധകരുള്ള കുടുംബമാണ് ബഷീര്‍ ബഷിയുടേത്. മോഡലായിരുന്ന ബഷീര്‍ ബഷി ബിഗ് ബോസ് ഷോയിലെത്തിയതോടെ സുപരിചിതനായി. ഒപ്പം ബഷീറിന്റെ രഭാര്യമാരായ സുഹാനയും മഷൂറയും ഏറെ ആരാധകരുള്ള താരങ്ങളായി. ബഷീറിന്റെ മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍…

ഏറെ ആരാധകരുള്ള കുടുംബമാണ് ബഷീര്‍ ബഷിയുടേത്. മോഡലായിരുന്ന ബഷീര്‍ ബഷി ബിഗ് ബോസ് ഷോയിലെത്തിയതോടെ സുപരിചിതനായി. ഒപ്പം ബഷീറിന്റെ രഭാര്യമാരായ സുഹാനയും മഷൂറയും ഏറെ ആരാധകരുള്ള താരങ്ങളായി. ബഷീറിന്റെ മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
യൂട്യൂബിലൂടെ ഓരോ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയാണ് സ്ഥിരം വീഡിയോകളുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്താറുള്ളത്. പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് മഷൂറയ്ക്കുണ്ട്.

സുഹാന കുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോസാണ് ചെയ്യാറ്. ബഷീറിന്റെ ചാനലില്‍ സ്‌പെഷ്യല്‍ ദിവസങ്ങളിലെ വിശേഷങ്ങളും യാത്രകളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് പങ്കുവെയ്ക്കാറുള്ളത്. ഏകദേശം എട്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഇരുവര്‍ക്കുമുണ്ട്.

ഇന്നിതാ കുടുംബത്തിലെ സന്തോഷമാണ് ബഷി പങ്കുവച്ചത്. ഇന്ന് സുഹാനയുടെ പിറന്നാള്‍ ആണ്. സുഹാനയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബഷീര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ആശംസയാണ് വൈറലായിരിക്കുന്നത്.

‘എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പ്രിയേ’ എന്നാണ് സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ബഷീര്‍ കുറിച്ചത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. അതിന് മുന്‍പ് ഇരുവരും ഒരുമിച്ച് നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോസ്വിന്‍ സോണിയാണ് വിവാഹശേഷം സുഹാന ബഷീര്‍ ആയത്.