Film News

പതിനാറ് സിനിമകൾ ആണ് ഞാൻ ജയറാമിനെ വെച്ച് ചെയ്തത്, അവ ഹിറ്റും ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജയറാം. വർഷങ്ങൾ കൊണ്ട് കുടുംബ പ്രേഷകരുടെ ഇഷ്ടതാരമായി നിലനിൽക്കുന്ന താരം എന്നാൽ കുറച്ച് നാളുകൾ ആയി ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിൽ ആണ് സജീവമായി നില്കുന്നത്. ഒരു കാലത്ത് നിരവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് ആയി സമ്മാനിച്ച ജയറാം ഇന്ന് മലയാളത്തിൽ നിനിന്ന് ഫീൽഡ് ഔട്ട് ആകുന്ന അവസ്ഥയിൽ ആണ്. ഒരു കാലത്ത് മലയാള സിനിമ അറിയപെടുന്നത് തന്നെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം നടന്മാരുടെ പേരിൽ ആയിരുന്നു. എന്നാൽ കുറച്ച് കാലമായി വളരെ മോശം സമയമാണ് ജയറാം എന്ന നടന് മലയാള സിനിമയിൽ. താരം തിരഞ്ഞെടുക്കുന്ന സിനിമകളും പരാചയമായതോടെ ജയറാമിനെ സംവിധായകർ പോലും തഴയുന്ന അവസ്ഥയാണ് ഇപ്പോൾ.

എന്നാൽ ഒരു കാലത്ത് ജയറാമിനെ വെച്ച് നിരവധി സിനിമകൾ ചെയ്ത സംവിധായകൻ ആണ് രാജസേനൻ. രാജസേനന്റെ പതിനാറോളം ചിത്രങ്ങളിൽ ജയറാം ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ നൂറ് ദിവസങ്ങളോളം തിയേറ്ററിൽ ഓടിയവയും ആയിരുന്നു. എന്നാൽ പിന്നീട് എപ്പോഴോ ഇവരുടെ ചിത്രങ്ങൾ പുറത്തിൻറങ്ങാതെ ആയി. ജയറാം രാജസേനൻ പടങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നു എന്ന ഭയം കൊണ്ടാണ് ജയറാം പിന്നീട് രാജസേനന്റെ ചിത്രങ്ങൾ ചെയ്യാതിരുന്നത് എന്നാണ് പുറത്ത് വരുന്ന സംസാരങ്ങൾ. എന്നാൽ ഇപ്പോൾ ജയറാമിനെ കുറിച്ച് രാജസേനൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടുന്നത് . താൻ ഒന്നുമല്ലാതായിരുന്ന കാലത്ത് സ്ക്രിപ്റ്റിനും മറ്റുമായി ജയറാം തനിക്ക് പണം തന്നു സഹായിച്ചിട്ടുണ്ട്.

അങ്ങനെയാണ് കടിഞ്ഞൂൽ കല്യാണം എന്ന സിനിമ ഉണ്ടാകുന്നത്. അതിന്റെ നന്ദി ആയിട്ടാണ് പിന്ന്നീട് എന്റെ പതിനഞ്ച് സിനിമയിലും ജയറാമിനെ നായകനാക്കിയത്. അതിൽ ഒന്ന് രണ്ടെണ്ണം ആവറേജ് എന്നതൊഴിച്ചാൽ ബാക്കി മുഴുവൻ നൂറു ദിവസം ഓടിയവ ആണ്. എന്നാൽ പിന്നീട് ഞാൻ വിളിച്ചാണ് ജയറാം ഫോൺ എടുക്കാതെ ആയി, വിളിക്കുമ്പോൾ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ഫോൺ വെക്കും. അങ്ങനെ ഞങ്ങൾ തമ്മിൽ ഉള്ള സംസാരം കുറഞ്ഞു. ഇപ്പോൾ അഞ്ച് ആറു കൊല്ലമായി ഞങ്ങൾ സംസാരിച്ചിട്ട് എന്നും ഇപ്പോൾ ജയറാമുമായി അത്ര നല്ല സൗഹൃദത്തിൽ അല്ല എന്നുമാണ് രാജസേനൻ പറയുന്നത്. അതെ സമയം ജയറാമിന്റെ കരിയർ രാജസേനൻ സിനിമകളിൽ മാത്രം ഒതുങ്ങി പോകുമെന്നുള്ള തന്റെ സുഹൃത്തുക്കളുടെ വാക്ക് കേട്ടാണ് ജയറാം രാജസേനൻ ചിത്രങ്ങൾ ചെയ്യാതെയായത് എന്നുമുള്ള ശ്രുതി സിനിമയിൽ ഉണ്ട്.

Trending

To Top