ധ്യാൻ ശ്രീനിവാസനെക്കുറിച്ച് ഒന്നും പറയാൻ താല്പര്യം ഇല്ല ബേസിൽ ജോസഫ് !!

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധയകനാണ് ബേസിൽ ജോസഫ്, ഒട്ടനവധി മികച്ച സിനിമകളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ബേസിൽ അവസാനമായി സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ ശ്രദ്ധ…

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധയകനാണ് ബേസിൽ ജോസഫ്, ഒട്ടനവധി മികച്ച സിനിമകളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ബേസിൽ അവസാനമായി സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് ഒന്നും പറയാൻ താല്പര്യം ഇല്ല എന്നാണ് ബേസിൽ പറയുന്നത്, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പടുത്തൽ. ധ്യാനിനെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങൾ പറയാൻ എനിക്ക് താൽപ്പര്യം ഇല്ല. ധ്യാൻ ഇഷ്ടമുള്ളത് പോലെ പറയട്ടെ സംസാരിക്കട്ടെ എന്നാണ് ഞാൻ പറയുന്നത്.

കൂടാതെ ധ്യാനിന്റെ ഇന്റർവ്യൂ ന്റെ വലിയ ആരാധകനാണ് ഞാൻ, അതുകൊണ്ട് അവന് പറയാനുള്ളത് അവൻ പറയട്ടെ അവന് സന്തോഷം കിട്ടുന്നുണ്ടങ്കിൽ അവൻ അത് ചെയ്യട്ടെ, ഞാൻ അതിന് വല്ലതും പറഞ്ഞ്, അവൻ വേറൊരു ഇന്റർവ്യൂയിൽ പോയി എന്നെക്കുറിച്ച് വല്ലതും പറഞ്ഞ് പിന്നെ ഇത് വഷളാക്കാൻ എനിക്ക് താല്പര്യം ഇല്ല. അവന്റെ ഇഷ്ടം പോലെ അവൻ ചെയ്തോട്ടെ. ധ്യാൻ എന്ന ഹോട്ട് ടോപിക്കിനോട് എനിക്ക് പേടിയാണ്. ഞാൻ ചിലപ്പോൾ വല്ലതും പറഞ്ഞാൽ ധ്യാനിന്റെ ഫാൻസ്‌ ഇഷ്ടപ്പെടില്ല, എന്നെക്കാളും വലിയ ഫാനാണ് എന്റെ ഭാര്യ അവൾ ധ്യാനിന്റെ എല്ലാ ഇന്റർവ്യൂയും കാണാറുണ്ട്. എന്നുമാണ് താരം പറയുന്നത്.