ബേസിലും ഗുരു സോമസുന്ദരവും ഒരുമിച്ചെത്തുന്നു കപ്പിലൂടെ…!!

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഷിബു. ഷിബു എന്ന പ്രതിനായകനെ വെള്ളിത്തരയില്‍ അവതരിപ്പിച്ചത് ഗുരു സോമസുന്ദരം ആയിരുന്നു. ബേസില്‍ ജോസഫാണ് ഗുരു സോമ സുന്ദരത്തെ തന്റെ സിനിമയായ മിന്നല്‍…

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഷിബു. ഷിബു എന്ന പ്രതിനായകനെ വെള്ളിത്തരയില്‍ അവതരിപ്പിച്ചത് ഗുരു സോമസുന്ദരം ആയിരുന്നു. ബേസില്‍ ജോസഫാണ് ഗുരു സോമ സുന്ദരത്തെ തന്റെ സിനിമയായ മിന്നല്‍ മുരളിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നുകൂടി ഒരുമിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

അത് പക്ഷേ നായകനും സംവിധായകനും ആയിട്ടല്ല കേട്ടോ.. ബേസില്‍ ജോസഫും ഗുരു സോമസുന്ദരവും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. നവാഗതനായ സഞ്ജു വി സാമുവല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അഭിനേതാക്കളായി എത്തുന്നത്.

ബാഡ്മിന്റണ്‍ കളിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍വ്വഹിക്കുന്നത്. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നമിത പ്രമോദ്, ആനന്ദ് റോഷന്‍, റിയ ഷിബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നു. ഇതോടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ് ഗുരു സോമസുന്ദരം. സാക്ഷാല്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ബറോസ് എന്ന ചിത്രത്തിലും ഗുരു സോമസുന്ദരം ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.