Film News

ആരാധകരുടെ മനം കവരുന്ന നൃത്തച്ചുവടുകളുമായി വീണ്ടും ശോഭന..!!

ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തേയും ലേഡി സൂപ്പര്‍സ്റ്റാറാണ് ശോഭന. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ താരം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വന്നത്. എങ്കിലും ഇപ്പോള്‍ വീണ്ടും തന്റെതായ തിരക്കുകളിലൂടെ ജീവിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ നൃത്ത കലയിലാണ് ശോഭന ഏറെ ശ്രദ്ധ ചെലുത്തുന്നത്. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ നൃത്ത വീഡിയോകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

താരം പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കാലാര്‍പ്പണ എന്നാണ് ശോഭനയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്. ഇവിടുത്തെ തന്റെ വിദ്യാര്‍ത്ഥികളുടെ കൂടെയുള്ള വീഡിയോകളാണ് ശോഭന പങ്കുവെയ്ക്കാറുള്ളത്. അത്തരത്തില്‍ ശോഭനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മഹാരാജ സ്വാതി തിരുന്നാളിന്റെ കവിതയ്ക്കാണ് താരം ചുവട് വെച്ചിരിക്കുന്നത്.

https://www.instagram.com/reel/CZedZzTjmV7/?utm_source=ig_web_copy_link

ശോഭനയ്ക്ക് പ്രിയപ്പെട്ട ഈ നൃത്തം ആരാധകര്‍ക്കും പ്രിയമുള്ളതായിരിക്കുകയാണ്. മഹാരാജ സ്വാതി തിരുന്നാളിന്റെ എനിക്ക് പ്രിയപ്പെട്ടവയില്‍ ഒന്ന്” എന്ന് വീഡിയോയില്‍ ശോഭന കുറിച്ചിട്ടുണ്ട്. ശോഭനയുടെ നൃത്ത വിദ്യാര്‍ത്ഥികളും താരത്തിനൊപ്പം വീഡിയോയില്‍ ചുവടുവെക്കുന്നുണ്ട്. തന്റെ ഏറ്റവും വലിയ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ കൂടുതലും സംസാരിക്കാറുള്ളത്.

തന്റെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട. ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

 

 

Trending

To Top