ഇതിനു പ്രത്യേകിച്ചു വലിയ ട്രെയിനിങ് വേണ്ടല്ലോ, എല്ലാം അങ്ങനെ നടന്നു പോകും, ബേസിൽ ജോസഫ്

നടനും , സംവിധായകനുമായ ഒരു താരം തന്നെയാണ് ബേസിൽ ജോസഫ് ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന് ഒരു കുഞ്ഞു പിറന്നത്, കുഞ്ഞിനെ   ഹോപ്പ് എലിസബത്തു ബേസിൽ എന്നാണ് പേര് നല്കിയിരിക്കുന്നത്. ഇപ്പോൾ താൻ ഒരു…

നടനും , സംവിധായകനുമായ ഒരു താരം തന്നെയാണ് ബേസിൽ ജോസഫ് ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന് ഒരു കുഞ്ഞു പിറന്നത്, കുഞ്ഞിനെ   ഹോപ്പ് എലിസബത്തു ബേസിൽ എന്നാണ് പേര് നല്കിയിരിക്കുന്നത്. ഇപ്പോൾ താൻ ഒരു അച്ഛൻ ആയതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. ഇപ്പോൾ തന്റെ ജീവിതം മുനോട്ടു പോകുന്നത് ഒരു കുഞ്ഞു ജനിച്ചതിനു ശേഷമാണ്, മുൻപ് സോഷ്യൽ മീഡിയിൽ സജീവമായിരുന്നു. ഇപ്പോൾ എനിക്ക് പിള്ളേരെ കളിപ്പിക്കൽ ആണ്.

ഇപ്പോൾ പരസ്യത്തിൽ പോലും അങ്ങനെയല്ലേ, അവർക്കും മനസിലായി എനിക്ക് ഒരു കുഞ്ഞു ഉണ്ടായി എന്ന്. ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാകന്നത് തന്നെ കുഞ്ഞുങ്ങളുടെ രീതികൾ എന്തെന്നറിയാൻ ആണ്, പേരന്റ് ഹുഡ്  അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുമ്പോൾ നമ്മൾക്ക് അങ്ങനെ പൂർണമായി മനസിലായില്ല ബേസിൽ പറയുന്നു.

ഭാര്യ തലേ ദിവസം വരെ കളിച്ചു ചിരിച്ചു ഇരിക്കുമ്പോൾ പിറ്റേദിവസം നമ്മളുടെ കയ്യിൽ ഒരു സാധനം തരുകയാണ്, പിന്നെ അതിനെ കുളിപ്പിക്കൽ ആണ് കാണുന്നത്. കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നതിന് പ്രതേകിച്ചു ഒരു വലിയ ട്രെയിനിങ് ആവശ്യമില്ല ,എല്ലാം അങ്ങനെ നടന്നു പോകും. ഇനിയും നമ്മൾ എവിടെങ്കിലും പോകുകയാണെങ്കിൽ കൊച്ചങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലം വരെ നോക്കണം. ഇത് വേറൊരു ലൈഫ് സ്റ്റയിൽ ആണ്. മുൻപ് എന്ജോയ് ചെയ്തു നടക്കാം ഇപ്പോൾ അതിനെ കഴിയില്ല ബേസിൽ ജോസഫ് പറയുന്നു.