Film News

ഷെയ്ൻ നിഗം ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ ഒടിടിയിലെത്തി!

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രാധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. സിനിമ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. കൊറോണ പേപ്പേഴ്‌സ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങി.

ഷെയിൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിൽ സിദ്ദിഖ്, ജീൻ പോൾ ലാൽ, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പതിവ് പ്രിയദർശൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സിനിമയാണ് കൊറോണ പേപ്പേഴ്‌സ്

ത്രില്ലർ ചിത്രമാണ് കൊറോണ പേപ്പേഴ്‌സിന്റെ കഥ ശ്രീ ഗണേഷിന്റേതും സിനിമയുടെ തിരക്കഥയൊരുക്കിയത് പ്രിയദർശനുമാണ്. ഫോർ ഫ്രെയിംസ് ബാനറിൽ ചിത്രം നിർമിച്ചതും പ്രിയദർശൻ തന്നെയാണ്. എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. തിയേറ്ററിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയത്.

Trending

To Top