അറബിക് കുത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ? ബീസ്റ്റിലെ രണ്ടാമത്തെ ഗാനമെത്തി

ദളപതി വിജയെ നായകനായി നെല്‍സണ്‍ ദിലീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് വീഡിയോ. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം…

beast-new-song jolly o gymkhana song released

ദളപതി വിജയെ നായകനായി നെല്‍സണ്‍ ദിലീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് വീഡിയോ. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ജോളിയാ ജിംഖാന’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കെ യു കാര്‍ത്തിക്ക് ആണ്.

ഇപ്പോള്‍ 195 മില്യണ്‍ കാഴ്ചക്കാരെ നേടി മുന്നേറുകയാണ് അറബിക് കുത്ത് ഗാനം. ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് തമിഴ് താരം ശിവകാര്‍ത്തികേയന്‍ ആയിരുന്നു. അനിരുദ്ധ് ഈണം പകര്‍ന്ന ഈ ഗാനം അദ്ദേഹവും ജോണിത ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചത്. ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ തന്നെയാണ്.

ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ ഡാന്‍സ് സ്റ്റെപ്പുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേര്‍ റീല്‍സ് വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഏപ്രില്‍ പതിനാലിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.