വിവാഹശേഷം നടിമാര്‍ അപ്രത്യക്ഷരാകാന്‍ കാരണം: തുറന്നുപറഞ്ഞ് നവ്യ നായര്‍

വിവാഹശേഷം നടിമാര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷരാകുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി നവ്യ നായര്‍. മുമ്പേ നടന്നവരുടെ പാതയിലാണ് മലയാള സിനിമയിലെ പുതിയ നടിമാരുമെന്ന് നവ്യ നായര്‍. ഞങ്ങള്‍ക്ക് മുന്നിലുള്ളവര്‍ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു. അതു…

വിവാഹശേഷം നടിമാര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷരാകുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി നവ്യ നായര്‍. മുമ്പേ നടന്നവരുടെ പാതയിലാണ് മലയാള സിനിമയിലെ പുതിയ നടിമാരുമെന്ന് നവ്യ നായര്‍. ഞങ്ങള്‍ക്ക് മുന്നിലുള്ളവര്‍ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു. അതു കൊണ്ടാണ് വിവാഹശേഷം നടിമാര്‍ സിനിമയില്‍ പെട്ടെന്ന് അപ്രത്യക്ഷരാവുന്നതെന്ന് താരം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ പ്രതികരണം.

കുട്ടികള്‍ വളര്‍ന്ന് ഒരു നിലയില്‍ ആവുന്നതുവരെ അവര്‍ നമ്മളെ ആശ്രയിച്ചാണ് ജീവിയ്ക്കുന്നത്. അവരെ നോക്കാതെ അവരുടെ കാര്യങ്ങള്‍ ചെയ്യാതിരിയ്ക്കാന്‍ പറ്റില്ല. പിന്നെ മുംബൈയിലായിരുന്നതുകൊണ്ട് ചെറിയ കുഞ്ഞിനെ വെച്ചുകൊണ്ട് അഭിനയത്തിലേക്ക് മടങ്ങുക പ്രായോഗികമാല്ലായിരുന്നു.

സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രായമെത്തുന്നതുവരെ നമ്മുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും സത്യം പറഞ്ഞാല്‍ ഇതൊന്നുമല്ല പ്രധാനകാരണം. എല്ലാവരും ഇതാണ് ചെയതത്. ഞാനും അതുതന്നെ ചെയ്തു, നവ്യ പറയുന്നു.