വലിമൈയെ തകര്‍ത്ത് ബീസ്റ്റ്, ആവേശത്തിന്റെ കോടി ഉയര്‍ത്തി ആരാധകര്‍

ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി വിജയുടെ ബീസ്റ്റ് പ്രദര്‍ശനം തുടരുന്നു. ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു മാത്രം 30 മുതല്‍ 35 കോടി വരെ ചിത്രം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ തകര്‍ന്ന് വീഴുന്നത്…

ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി വിജയുടെ ബീസ്റ്റ് പ്രദര്‍ശനം തുടരുന്നു. ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു മാത്രം 30 മുതല്‍ 35 കോടി വരെ ചിത്രം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ തകര്‍ന്ന് വീഴുന്നത് തല അജിത്തിന്റെ വലിമൈയുടെ റെക്കോര്‍ഡാണ്. ആദ്യ ദിനത്തില്‍ 30 കോടി രൂപ ആയിരുന്നു വലിമൈയുടെ കളക്ഷന്‍.

രാജ്യ വ്യാപകമായുള്ള കളക്ഷന്‍ റെക്കോര്‍ഡുകളില്‍നിന്നും ആദ്യ ദിനംതന്നെ ബീസ്റ്റ് 50 കോടി ക്ലബ്ബില്‍ കയറിയാതായാണ് വിലയിരുത്തല്‍. കൃത്യമായ കണക്കുകള്‍ പുറത്തുവരാന്‍ കിടക്കുന്നതേയുള്ള എങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ചുതന്നെയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുളളത്.

വലിമൈ ആദ്യ ദിനത്തിലെ 30 കോടി എന്ന കളക്ഷന്‍ റെക്കോര്‍ഡിലൂടെ വിജയുടെ തന്നെ മാസ്റ്റര്‍, രജനി കാന്തിന്റെ അണ്ണാത്തെ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണിരുന്നു. നഷ്ടപ്പെട്ട ഈ റെക്കോര്‍ഡാണ് ബീസ്റ്റിലൂടെ വിജയ് തിരിച്ചുപടിച്ചിരിക്കുന്നത്.

Muslim group seek for ban of beast movie

സമ്മിശ്ര പ്രതികരണങ്ങളുമായാണ് ബീസ്റ്റ് പ്രദര്‍ശനം തുടരുന്നത്. സ്ഥിരം വിജയ് ചിത്രം എന്നതില്‍ നിന്നും പുതുതായി ഒന്നും നല്‍കാന്‍ ബീസ്റ്റിന് ആയിട്ടില്ലെന്നാണ് ഹേറ്റേഴ്‌സിന്റെ വാദം. എന്നാല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഈ വാദം വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതായി ആരാധകര്‍ അവകാശപ്പെടുന്നു.

എന്തുതന്നെ ആണെങ്കിലും ചിത്രത്തിന്റെ റിലീസിന് മുമ്പേ വിജയ് ഫാന്‍സ് സിനിമയുടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പതിവില്‍നിന്നും വ്യത്യസ്തമായി പൂര്‍ണമായും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള ആഘോഷങ്ങളാണ് ആരാധകര്‍ സംഘടിപ്പിക്കുന്നത്. ദരിദ്രര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും പെട്രോള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയും അവര്‍ കളം നിറയുകയാണ്.

kuwait-government-bans-beast-movie

ചിത്രത്തിന്റെ റിലീസ് ദിവസം സിനിമ കാണാനെത്തിയ 100 ബൈക്ക് യാത്രികര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം സൗജന്യമായി നല്‍കി ആരാധകര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. താമസ സൗകര്യമില്ലാത്തവര്‍ക്ക് വീട് വെച്ചു നല്‍കിയും, പഠന സഹായങ്ങള്‍ ഒരുക്കി നല്‍കിയും മുമ്പും മറ്റ് ഫാന്‍സ് അസോസിയേഷനുകള്‍ക്ക് വിജയ് ഫാന്‍സ് മാതൃകയായിരുന്നു.

എന്നാല്‍ ബീസ്റ്റിന്റെ റെക്കോര്‍ഡ് കെ.ജി.എഫ് തകര്‍ക്കുമെന്ന ആദ്യ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇന്ത്യയില്‍നിന്ന് മാത്രം കെ.ജി.എഫ് ആദ്യ ദിനത്തില്‍ നേടിയത് 130 കോടിക്ക് മുകളിലാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരക്കാരനായ നടന്‍ പൃഥ്വിരാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലും ബീസ്റ്റിന്റെ കെ.ജി.എഫ് മറികടന്നതായാണ് വിവരം. 6 കോടിക്ക് മുകളിലാണ് ആദ്യദിനം ബീസ്റ്റ് കേരളത്തിനിന്നും നേടിയതെങ്കില്‍ 7 കോടിക്ക് മുകളിലാണ് സംസ്ഥാനത്തുനിന്നും കെ.ജി.എഫ് വാരിക്കൂട്ടിയത്.