‘ഈ സിനിമകള്‍ കണ്ടാല്‍ ഇവര്‍ സംവിധാനം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം’ വൈറലായൊരു കുറിപ്പ്

നിധിന്‍ റാം മലയാള മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ചില സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയുടെ സംവിധായകനാണ് ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് നിധിന്‍ കുറിക്കുന്നത്. വെള്ളാനകളുടെ നാട് :…

നിധിന്‍ റാം മലയാള മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ചില സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയുടെ സംവിധായകനാണ് ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് നിധിന്‍ കുറിക്കുന്നത്.
വെള്ളാനകളുടെ നാട് : പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രം എന്ന് തോന്നും.
പെരുവണപുരത്തെ വിശേഷങ്ങള്‍ : ഒരു സത്യന്‍ അന്തിക്കാട് സിനിമ കാണുന്ന feel ആണ് എന്ന് നിധിന്‍ പറയുന്നു. ചിലര്‍ ഈ പോസ്റ്റിന് അനുകൂലിച്ച് കമന്റുകളിട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് അങ്ങനെ തോന്നുന്നില്ലെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഈ സിനിമകൾ കണ്ടാൽ ഇവർ സംവിധാനം ചെയ്ത സിനിമയാണ് എന്നത് വിശ്വസിക്കാൻ പ്രയാസമാണ് മറ്റൊരു സംവിധായകൻ ചെയ്ത സിനിമ എന്ന് തോന്നും..
വെള്ളാനകളുടെ നാട് : പ്രിയദർശൻ സംവിധാനം ചെയ്ത സത്യൻ അന്തിക്കാട് ചിത്രം എന്ന് തോന്നും.
പെരുവണപുരത്തെ വിശേഷങ്ങൾ : ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്ന feel ആണ്.
അർത്ഥം, പിൻഗാമി : സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോഷി ചിത്രം
ഡോക്ടർ പശുപതി ഒരു ഷാജി കൈലാസ് സിനിമ എന്നത് ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല.ആ സിനിമയും ഒരു സത്യൻ അന്തിക്കാട് സിനിമ പോലെയാണ്.
ഓഗസ്റ്റ് 1 കണ്ടാൽ സിബി മലയിൽ സംവിധാനം ചെയ്ത കെ. മധു ചിത്രം എന്ന് തോന്നും.
ഇരട്ടകുട്ടികളുടെ അച്ഛൻ : സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സമ്പൂർണ സിബി മലയിൽ ചിത്രം
പ്രേം പൂജാരി : ഹരിഹരൻ സംവിധാനം ചെയ്ത ഫാസിൽ ചിത്രം
ദൈവത്തിന്റെ മകൻ : വിനയൻ സംവിധാനം ചെയ്ത രാജസേനൻ ചിത്രം
മേഘസന്ദേശം : രാജസേനൻ സംവിധാനം ചെയ്ത വിനയൻ ചിത്രം.
ഉസ്താദ് : സിബി മലയിലിന്റെ ഷാജി കൈലാസ് മോഡൽ സിനിമ.
അദ്വൈതം : പ്രിയദർശൻ സംവിധാനം ചെയ്ത ഷാജി കൈലാസ് രഞ്ജി പണിക്കർ ചിത്രം
പൂവിനു പുതിയ പൂത്തെന്നൽ : ഫാസിൽ സംവിധാനം ചെയ്ത ജോഷി ചിത്രം
ശ്യാമ : ജോഷി സംവിധാനം ചെയ്ത ഫാസിൽ ചിത്രം.
പോത്തൻ വാവ : ജോഷി സംവിധാനം ചെയ്ത ഷാഫി ചിത്രം
മാമ്പഴകാലം : ജോഷിയുടെ വി എം വിനു ചിത്രം
ഇത് പോലെ തോന്നിയ മറ്റു സിനിമകൾ നിങ്ങൾ കമന്റ്‌ ചെയ്യുക