Connect with us

Hi, what are you looking for?

Film News

വിജയ് സാറിനെ  കാണാം എന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ടാന്ന് പറഞ്ഞു! എല്ലാവർക്കും എന്നിൽ ഒരു പരാതിയുണ്ട്, മഡോണ 

വിജയ് നായകനായ ലിയോ മൊത്തത്തിൽ ഒരു സസ്പെൻസ് ത്രില്ലർ ചിത്രം തന്നെ ആയിരുന്നു, അതിലെ ഒരു സസ്പെൻസ് കഥപാത്രമായിരുന്നു നടി മഡോണയുടേത്, ലിയോ യിൽ വിജയ് യുടെ ഇരട്ട സഹോദരി ആയിട്ടാണ് മഡോണ അഭിനയിക്കുന്നത്. ഇപ്പോൾ നടി ആദ്യമായി വിജയ് കണ്ട നിമിഷം പങ്കുവെക്കുകയാണ്, രേഖ മേനോനുമായുള്ള അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, ഈ വേഷം ചെയ്യാൻ ഒരുപാടുപേരെ അവർ നോക്കിയിരുന്നു അവസാനമാണ് എന്നിൽ എത്തിയത്.

ആദ്യം സിനിമയുടെ ഒരു സോങ്ങിന്റെ ഷോട്ടിൽ ആണ് ഞാൻ അദ്ദേഹത്തെ കാണുന്നത്, സിനിമയുടെ ആളുകൾ എന്നോട് പറഞ്ഞു സാറിനെ മീറ്റ് ചെയ്യാമെന്ന്, ഞാൻ ഉടൻ പറഞ്ഞു വേണ്ടന്ന്, അദ്ദേഹം അവിടിരുന്നോട്ടെ ശല്യം ചെയ്‌യേണ്ട എന്ന്. വിജയ് സാർ അധികം സംസാരിക്കില്ലായിരുന്നു അതൊരു കണക്കിനെ നന്നായി മഡോണ പറയുന്നു.

ശരിക്കും ഞാൻ മിണ്ടാനായി ശ്രമിക്കുന്നുണ്ട്, പിന്നെ എനിക്ക് ലൊക്കേഷനിൽ ചെന്നാൽ ആരോടും മിണ്ടില്ല എന്നൊരു പരാതിയുണ്ട്, എല്ലാവർക്കും എന്നിലുള്ള ഒരു പരാതിയാണ് അത്, അതുകൊണ്ടു ഞാൻ അദ്ദേഹത്തോട് പിന്നീട് സംസാരിക്കാൻ ശ്രമിച്ചു, അദ്ദേഹം എന്റെ വേഷം കണ്ടു ഒരുപാടു സന്തോഷിച്ചു, ആദ്യം അദ്ദേഹം എന്നോട് പാട്ടിന്റെ വിശേഷങ്ങളാണ് ചോദിച്ചത്, എന്നെ ഈ സിനിമയിലേക്ക് ലോകേഷ് ക്ഷണിച്ചപ്പോൾ ഞാൻ ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ല, ഒരു സസ്പെൻസ് അതാണ്

 

You May Also Like