ഭാമയ്ക്കും അരുണിനും പുത്തൻ സന്തോഷം, ആശംസകൾ അർപ്പിച്ച് സോഷ്യൽ മീഡിയ

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ…

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു.കഴിഞ്ഞ ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം.

സിനിമാരംഗത്തുനിന്നും നിരവധി പേര്‍ വിവാഹത്തിനെത്തിയിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹിതയായതോടെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് താരം.വിവാഹ ജീവിതം ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തെക്കുറിച്ച്‌ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ചത് . അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

റിമി ടോമി, സരയു മോഹന്‍, ശരണ്യ മോഹന്‍, മുക്ത, വീണ നായര്‍, വിഷ്ണുപ്രിയ പിള്ള, സുചിത്ര മുരളി, മാളവി മേനോന്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായെത്തിയിരുന്നു.നടിയും ബിഗ്‌ബോസ് താരവുമായ വീണ നായര്‍ ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരദമ്ബതികളുടെ ചിത്രം പങ്കുവെച്ച്‌ ആശംസ അറിയിക്കുകയാണ് നടി ചെയ്തത്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍.ബിസിനസില്‍ സജീവമാണ് അദ്ദേഹം.കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്ബായിരുന്നു വിവാഹം നടന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ക്കായി ഗംഭീരമായ വിവാഹ സത്കാരവും നടത്തി.