കൈയിൽ കൈക്കുഞ്ഞുമായി ഉപ്പും മുളകും പൂജ, വാവയെ ആരും കണ്ണുവെക്കല്ലേ എന്ന് താരം

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് ഉപ്പും മുളകും, പാറമട വീട്ടിലെ ബാലുവിനെയും  ആരാധകർ  ചേർത്തിരുന്നു, പരമ്പരയിൽ ഏറെ ആരാധകർ ഉള്ള താരമായിരുന്നു ജൂഹി, ബാലുവിന്റെ മകൾ  എത്തിയ ജൂഹിയെ പ്രേകഷർക്ക്  ഇഷ്ടപ്പെട്ടിരുന്നു, പാരമ്പരയിലെ ലച്ചുവിന്റെ…

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് ഉപ്പും മുളകും, പാറമട വീട്ടിലെ ബാലുവിനെയും  ആരാധകർ  ചേർത്തിരുന്നു, പരമ്പരയിൽ ഏറെ ആരാധകർ ഉള്ള താരമായിരുന്നു ജൂഹി, ബാലുവിന്റെ മകൾ  എത്തിയ ജൂഹിയെ പ്രേകഷർക്ക്  ഇഷ്ടപ്പെട്ടിരുന്നു, പാരമ്പരയിലെ ലച്ചുവിന്റെ വിവാഹം  വളരെ ഗംഭീരമായിട്ടായിരുന്നു നടത്തിയത്, ഒർജിനൽ വിവാഹത്തെ വെല്ലുന്ന തരത്തിൽ ആയിരുന്നു വിവാഹം, എന്നാൽ വിവാഹം കഴിഞ്ഞതോടെ ജൂഹി പരമ്പരയിൽ നിന്നും പിന്മാറുക ആയിരുന്നു, തനിക്ക്  പഠിക്കാൻ ഉള്ളത് കൊണ്ടാണ് താൻ പരമ്പരയിൽ നിന്നും  പിന്മാറുന്നത് എന്ന് പറഞ്ഞ് ജൂഹി എത്തിയിരുന്നു, പിന്നാലെ തന്റെ വിവാഹം ഉറപ്പിച്ചതായും താരം പറഞ്ഞിരുന്നു, ഡോക്ടർ റോവിനുമായിട്ടാണ് ജൂഹിയുടെ വിവാഹം ഉറപ്പിച്ചത്.

ജൂഹിയും  റോവിനും തമ്മിൽ വളരെ കാലമായി പ്രണയത്തിൽ ആയിരുന്നു. ജൂഹിക്ക് ശേഷം പൂജ ജയറാം എന്നൊരു കഥാപാത്രമായിരുന്നു ഉപ്പും മുളകിലേക്കും എത്തിയത്. അശ്വതി നായര്‍ ആയിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാറമട വീട്ടിലേക്ക് ഒരു പാവാടക്കാരി കൂടി എത്തുന്നു എന്ന് പറഞ്ഞ് കൊണ്ട് വന്ന പ്രൊമോ വലിയ തരംഗമായിരുന്നു. അതോടെ പൂജയ്ക്ക് വലിയ സ്വീകരണവും ലഭിച്ചു. പിന്നീടുള്ള എപ്പിസോഡുകളിലെല്ലാം പാറമട വീട്ടില്‍ പൂജയും ഉണ്ടായിരുന്നു.

നേരത്തെ പലപ്പോഴും ഉണ്ടായത് പോലെ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കൈയടി വാങ്ങാറുള്ള ഉപ്പും മുളകും പൂജയിലൂടെയും അത് നേടി എടുത്തു. പരമ്ബരയിലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന നടി ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്തുണ നല്‍കിയവരൊക്കെ വിമര്‍ശിക്കാനും തുടങ്ങി. പൂജയെ  നിന്നും മാറ്റണം തങ്ങൾക്ക് പൂജയെ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ ആയിരുന്നു ആരാധകരുടെ അഭിപ്രായം .

അതേസമയം അശ്വതി നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. തന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവെച്ച് മുന്‍പ് അശ്വതി എത്തിയിരുന്നു. ഇത്തവണ കൈകുഞ്ഞിനെ എടുത്തുകൊണ്ടുളള ചിത്രങ്ങളുമായിട്ടാണ് അശ്വതി നായര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഈ ചക്കരവാവയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റയില്‍ കുറിച്ചു. ഒപ്പം ആരും കണ്ണ് വെക്കല്ലേ എന്നും നടി കുറിച്ചു. അതേസമയം നടിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. ഇത് അശ്വതിയുടെ കുഞ്ഞാണോ എന്ന് ചോദിച്ചാണ് ചിലര്‍ നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇതിന് മറുപടിയായി നിസാമുദ്ദീന്‍ എന്ന സുഹൃത്തിന്‌റെ കുഞ്ഞാണ് ഇതെന്നാണ് അശ്വതി നായര്‍ പറഞ്ഞത്.