ആക്രമണത്തിനിരയായ സംഭവം ആദ്യം അറിഞ്ഞവരില്‍ ഒരാളായിരുന്നു പി ടി തോമസ് എന്ന് ഭാവന

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസെന്ന് ഭാവന. എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായും ഭാവന ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.…

Bhavana about pt thomas

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസെന്ന് ഭാവന. എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായും ഭാവന ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും സുഹൃത്തുക്കളേക്കുറിച്ചുമുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. ആദ്യം മുതല്‍ തന്നെ നീതിക്ക് വേണ്ടി പോരാടണമെന്ന് വ്യക്തമാക്കിയ വ്യക്തിയായിരുന്നു പി ടി തോമസ്. വിഷമ ഘട്ടത്തില്‍ സത്യം വിജയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്നും ഭാവന വ്യക്തമാക്കി.

അതേസമയം വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിട്ട് അതിക്രമങ്ങളെക്കുറിച്ച് ഭാവന തുറന്നു പറഞ്ഞിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ളോട് പ്രതികരിക്കുകയായിരുന്നു നടി. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന നീതിക്കായി അവസാനം വരെ പോരാടുമെന്നും പറഞ്ഞു.