അനുവാദമില്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും!!

കൗതുകമുള്ളതോ പ്രിയപ്പെട്ടതോ ആയ നിമിഷങ്ങള്‍ പെട്ടെന്ന് തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ്. ഇപ്പോഴിതാ അങ്ങനെ ഒരു നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ ഒരു തട്ട് കിട്ടിയതിന്റെ വീഡിയോ ആണ്…

കൗതുകമുള്ളതോ പ്രിയപ്പെട്ടതോ ആയ നിമിഷങ്ങള്‍ പെട്ടെന്ന് തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ്. ഇപ്പോഴിതാ അങ്ങനെ ഒരു നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ ഒരു തട്ട് കിട്ടിയതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഏറെ ഇഷ്ടത്തോടെയാണ് വീഡിയോ എടുക്കാന്‍ ശ്രമിച്ചതെങ്കിലും പോസ് ചെയ്യാന്‍ അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ തീര്‍ന്നില്ലേ കാര്യം… എപ്പോള്‍ തട്ട് കിട്ടി എന്ന് ചോദിച്ചാല്‍ മതി. ഇപ്പോഴിതാ വീഡിയോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ തന്റെ തുമ്പിക്കൈ കൊണ്ട് തട്ടിമാറ്റിയ ആനയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കുടുംബത്തോടൊപ്പം ആനയെ കാണാന്‍ നില്‍ക്കുന്ന ഇവര്‍ ആനച്ചന്തം ആസ്വദിച്ചുകൊണ്ടിരിക്കെ കൂട്ടത്തിലുള്ള പെണ്‍കുട്ടി ഇത് തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഉടനെ ഒരു മതിലരികില്‍ അപ്പുറം നില്‍ക്കുന്ന ആന തുമ്പിക്കൈ നീട്ടി പെണ്‍കുട്ടിയുടെ കൈയ്യിലിരുന്ന ഫോണടക്കം തട്ടി മാറ്റി പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒറ്റ തട്ട്.

ഈ വീഡിയോയില്‍ രസകരമായ സംഭവം എന്തെന്നാല്‍ ഫോണ്‍ തട്ടി മാറ്റിയ ശേഷം ആന തുമ്പിക്കൈ കൊണ്ട് ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതാണ്. വൈറലായ ഈ വീഡിയോയ്ക്ക് അടിയില്‍ നിരവധി രസികന്‍ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഒരു ആന ഇങ്ങനെ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാന്‍ പഠിക്കണം എന്നും കമന്റുകള്‍ വരുന്നുണ്ട്.