മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞു ഭാവന 

“നമ്മൾ” എന്ന ചിത്രത്തിലൂടെ  ജനഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരി ആണ് ഭാവന. എന്നാൽ  വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് ചേക്കേറിയ താരം മലയാള സിനിമകളിൽ സജീവമാകുമ്പോൾ തന്നെ തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ…

“നമ്മൾ” എന്ന ചിത്രത്തിലൂടെ  ജനഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരി ആണ് ഭാവന. എന്നാൽ  വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് ചേക്കേറിയ താരം മലയാള സിനിമകളിൽ സജീവമാകുമ്പോൾ തന്നെ തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നായികയായി മാറുകയായായിരുന്നു. മലയാളത്തിലും തമിഴിലും കന്നടയിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയിട്ടുള്ള ഭാവന ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.“ന്റിക്കാക്കക്ക് ഒരു പ്രേമണ്ടാർന്ന്”  ചിത്രമാണ് ഭാവനയുടെ ഏറ്റവും പുതിയ മലയാള  ചിത്രം.

മലയാള സിനിമയിലേക്ക്  തൻ  തിരിച്ചു വരില്ല എന്ന് ഭാവന ഉറപ്പിച്ചിരുന്നു.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു ഇനിയൊരിക്കലും മലയാള സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് ഭാവന തീരുമാനിച്ചത്. ജീവിതത്തിൽ സമാധാനമാണല്ലോ ഏറ്റവും പ്രധാനമായി വേണ്ടത് എന്ന് ഭാവന പറഞ്ഞു.അതുകൊണ്ടാണ് പല അവസരങ്ങൾ വന്നിട്ടും എല്ലാം വേണ്ടെന്നു വെച്ചതെന്ന് ഭാവന പറഞ്ഞു.

കന്നഡ സിനിമ നിർമാതാവ് നവീനിനെ ആണ് ഭാവന വിവാഹം കഴിച്ചത്. “റോമിയോ” എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു നവീനും ഭാവനയും പ്രണയത്തിലാകുന്നത്.വിവാഹത്തിനു ശേഷം കന്നട സിനിമയിൽ ഭാവന സജീവമായി തുടരുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്.