എന്റെ വിധിയാണിത് നടി ഭാവന വാക്കുകൾ ശ്രദ്ധ നേടുന്നു !!

മലയാള സിനിമയില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നമ്മള്‍ എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ഭാവന. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റെ മികവ് തെളിയിച്ച താരത്തിന് ഒരുപാട് പേരാണ് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ…

മലയാള സിനിമയില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നമ്മള്‍ എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ഭാവന. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റെ മികവ് തെളിയിച്ച താരത്തിന് ഒരുപാട് പേരാണ് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് നല്ലൊരു വെള്ളിയാഴ്ച്ച ദിനം നേര്‍ന്ന് എത്തിയിരിക്കുകയാണ് ഭാവന. ഇങ്ങനെ കുറിച്ചുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എന്നും തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുള്ള നടിയുടെ ഫോട്ടോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സാരിയിലും സല്‍വാറിലും ഭാവന എത്തുമ്പോള്‍ തന്നെ കാണാന്‍ എന്തു ഭംഗിയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇത്തവണ പുത്തൻ ചിത്രത്തിനൊപ്പം നൽകിയ ഒരു തലകെട്ടാണ് ശ്രദ്ധ നേടുന്നത്, സാരിയിൽ ഉള്ള തന്റെ പുത്തൻ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ വാക്കുകൾ, ദിവസത്തിന്റെ അവസാനം ഞാനും എന്റെ ആത്മാവും എന്റെ വിധിയുമായി ബെന്ധപെട്ടിരിക്കുന്നു എന്നാണ് താരം നൽകിയ തലക്കെട്ട്, ഇതിപ്പോൾ ആരാധകർക്കിടയിൽ സംശയം ഉളവാക്കിയിരിക്കുകയാണ്.

കൂടാതെ നീണ്ട ഒരിടവേളക്ക് ശേഷം താരം മലയാള സിനിമയിൽ സജീവമാ ആകാൻ ഒരുങ്ങുകയാണ്, ഷറഫുദ്ധീൻ നായകനാകുന്ന എന്റെ എന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരധകരും പ്രക്ഷകരും.