ഇന്ന് ഞാന്‍ എന്റെ ലോകത്തെ കണ്ടു! ആരാധകന്‍ പങ്കുവെച്ച ചിത്രങ്ങളുമായി ഭാവന!

Published by
Nikhina

തെന്നിന്ത്യയില്‍ നിരവധിപ്പേര്‍ ആരാധകരായുള്ള നടിയാണ് ഭാവന. തന്നെ സ്‌നേഹിക്കുന്ന ആരാധകരെ ചേര്‍ത്ത് നിര്‍ത്താന്‍ ഭാവന എന്നും ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് താരത്തെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തയാക്കുന്നതും.. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും മറ്റ് സിനിമാ വിശേഷങ്ങളും എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.. ആരാധകര്‍ പങ്കുവെച്ച് എത്തുന്ന കമന്റുകള്‍ക്ക് കഴിയുന്നത്ര മറുപടികള്‍ നല്‍കി അവരെ സന്തോഷിപ്പിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ആരാധകനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. ഭാവനയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആരാധകനാണ് പ്രിയ താരത്തോടൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.. ഇത് ഭാവന തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു…..ഞാന്‍ ഇന്ന് വളരെ സന്തോഷവാനാണ്..

ഇന്ന് ഞാന്‍ എന്റെ ലോകമായ.. ഭാവനയെ കണ്ടു.. നിങ്ങളെ ഏറെ ഇഷ്ടമാണ് ക്യൂട്ട് ഭാവന അക്കാ.. എന്നാണ് ഈ ആരാധകന്‍ താരത്തോടൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കുറിച്ചത്. ഭാവനയുടെ മറ്റ് ആരാധകരും ഈ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നുണ്ട്. അതേസമയം, വിവാഹ ശേഷമുള്ള ഒരു ബ്രേക്കിന് ശേഷം ഇതര ഭാഷകളില്‍ സജീവമായിരുന്ന ഭാവന ഇപ്പോള്‍ മലയാളത്തിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ച് എത്തിയിരിക്കുകയാണ്… ഭാവനയുടെ മലയാളി ആരാധകരും വലിയ സന്തോഷത്തിലാണ്.. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.