മോളേ.. പാപ്പൂ.. എന്ത് കഷ്ടം വന്നാലും നിനക്ക് ഈ അച്ഛനുണ്ട്..! അഭിമുഖത്തില്‍ വികാരഭരിതനായി ബാല

Published by
Nikhina

നാളുകള്‍ക്ക് ശേഷം നടന്‍ ബാല മലയാളത്തില്‍ വീണ്ടും ഒരു സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് മറ്റൊരു പ്രധാന വേഷത്തില്‍ നടന്‍ ബാല എത്തുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ താരം അഭിമുഖത്തില്‍ വെച്ച് മകള്‍ അവന്തികയെ കുറിച്ച് ഓര്‍ത്ത് വികാരഭരിതനായിരിക്കുകയാണ്..

കൗമുദി മൂവീസിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് തന്റെ മകള്‍ പാപ്പുവിനെ കുറിച്ച് ബാല മനസ്സ് തുറന്നത്.. തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം എന്നും മകളുടെ ജന്മദിനം ആണെന്നാണ് അഭിമുഖത്തില്‍ വെച്ച് ബാല പറഞ്ഞത്.. മകള്‍ ജനിച്ചത് അറിഞ്ഞ് അന്ന് ഹോസ്പിറ്റലിലേക്ക് പോയ നിമിഷങ്ങളും ബാല അഭിമുഖത്തില്‍ പങ്കുവെച്ചു.. എന്റെ മകളാണ് എനിക്ക് ഏറ്റവും വലുത്.. മോളേ പാപ്പൂ… നിനക്ക് ഈ അച്ഛനുണ്ട്… അച്ഛന്റെ സിനിമ മോള് കാണണം എന്നും അഭിമുഖത്തില്‍ വെച്ച് ബാല പറയുന്നു..

ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… മകള്‍ ജനിച്ചത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം.. അന്ന് മകളെ കാണാന്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ഞാന്‍ അവളുടെ കൈ തൊട്ടു.. അപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു… ഇന്‍ക്യുബേറ്ററില്‍ ആയിരുന്നു അപ്പോള്‍ കുഞ്ഞ്. അവളുടെ ആ ചിരി മരണം വരെ ഞാന്‍ മറക്കില്ല.. എന്റെ മകളാണ് പാപ്പു.. എന്റെ ബേബി.. അവന്തിക… പ്രേക്ഷകരോടും എന്റെ സ്വന്തം മകളോടും എനിക്ക് പറയാനുള്ളത്..

ഷെഫീക്കിന്റെ സന്തോഷം കാണുക.. ചിരിക്കുക.. ജീവിതത്തില്‍ എന്ത് കഷ്ടം വന്നാലും ഡാഡി ഉണ്ടാകും.. എന്നാണ് അഭിമുഖത്തില്‍ വെച്ച് ബാല പറഞ്ഞത്. നിലവില്‍ മകള്‍ പാപ്പു അമൃതയുടേയും കുടുംബത്തിന്റേയും ഒപ്പമാണ് കഴിയുന്നത്.. വിവാഹ ശേഷം ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഗായിക അമൃത സുരേഷും ബാലയും വേര്‍പിരിഞ്ഞിരുന്നു.