Film News

ചാമ്പിക്കോ…!! ഭീഷ്മ പര്‍വം മാസ്സ് ഡയലോഗുകളുടെ വീഡിയോ പുറത്ത്..!!

ബിഗ്ബിക്ക് ശേഷം അമല്‍ നീരദിന്റേയും മമ്മൂക്കയുടേയും ബിലാലിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്കാണ് ഭീഷ്മപര്‍വ്വവുമായി ഈ കൂട്ടുകെട്ട് എത്തിയത്. നിരാശയുടെ ഒരു കണികപോലും ഇല്ലാതെ ഈ ഒരു അമല്‍ നീരദ് പടം അതിന്റെ വിജയ യാത്ര മൂന്നാം വാരത്തിലും തുടരുകയാണ്. വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറുമെന്നു തന്നെയാണ് പ്രതീക്ഷ.

ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു സുപ്രധാന വീഡിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബിഗ് ബിക്ക് ശേഷം ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകര്‍ക്കിടയില്‍ പ്രകമ്പനം തീര്‍ക്കുന്നുണ്ട്. ഡയലോഗുകള്‍ എല്ലാം ഇതനോടകം തന്നെ ഹിറ്റായി മാറിയിട്ടുമുണ്ട്.

മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തീയറ്ററുകളില്‍ സിനിമ എത്ര ആവേശത്തോടുകൂടിയാണോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്. അതുപോലെ തന്നെയാണ് സിനിമയുടെ മറ്റ് ഔദ്യോഗിക ഓണ്‍ലൈന്‍ പേജുകള്‍ വഴി വീഡിയോ സോംഗും ബി.ജി.എംമ്മും എല്ലാം പുറത്ത് ഇറങ്ങിയപ്പോഴും ആരാധകരുടെ പ്രതികരണം. പ്രേക്ഷകര്‍ക്കിടയില്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘ഭീഷ്മപര്‍വ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കുകയാണ്. വലിയ ആവേശമാണ് മമ്മൂട്ടി ആരാധകര്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും സിനിമയുടെ വിജയം പകര്‍ന്നത്.

 

 

Trending

To Top