ഡിംപിളിന്റെ പിറന്നാള്‍ ഇത്തവണ സ്‌പെഷ്യല്‍ ആണ്.. ആഘോഷത്തിന് കൂട്ടായി ഈ മക്കളും..!!

ബാലതാരമായി ബിഗ്‌സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഡിംപിള്‍ റോസ്, പിന്നീട് സീരിയല്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു. വിവാഹത്തിനും കുഞ്ഞ് പിറന്നതിനും ശേഷം അഭിനയ ജീവിതത്തില്‍ നിന്നൊരു ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് പ്രേക്ഷകരുടെ മനം…

ബാലതാരമായി ബിഗ്‌സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഡിംപിള്‍ റോസ്, പിന്നീട് സീരിയല്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു. വിവാഹത്തിനും കുഞ്ഞ് പിറന്നതിനും ശേഷം അഭിനയ ജീവിതത്തില്‍ നിന്നൊരു ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. മിനിസ്‌ക്രീനില്‍ സജീവമല്ലെങ്കിലും തന്റെ എല്ലാ വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

സ്വന്തമായി താരം തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴിയാണ് വിശേഷങ്ങള്‍ പങ്കുവെച്ച് ഡിംപിള്‍ എത്താറ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രധാന സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവിനും മകനുമൊപ്പം ഇത്തവണ തന്റെ പിറന്നാള്‍ദിനം മനോഹരമാക്കാന്‍ പോയ കഥയാണ് ചാനലിലൂടെ താരം പുറത്തുവിട്ടത്. വീഡിയോയെ കുറിച്ച് താരം പറയുന്നത്… തന്നെ സംബന്ധിച്ച് ഭയങ്കര സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരു ബര്‍ത്ത് ഡേ ആണെന്നാണ്.

 

പ്രസവത്തിന് ശേഷവും പാപ്പുവിന്റെ കൂടെയുള്ള ആദ്യ ബര്‍ത്ത് ഡേ ആണ്. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് നടി ഉള്ളത്. പിറന്നാള്‍ ദിനം പ്രമാണിച്ച് താരത്തെ ആഘോഷമായി കൂട്ടികൊണ്ട് വരികയായിരുന്നു. ഇത്തവണ കിഡ്‌സ്എന്ന സ്ഥാപനത്തില്‍ ഭര്‍ത്താവിനും മകനുമൊപ്പം ആണ് പിറന്നാള്‍ ആഘോഷിക്കാന്‍ നടി പോയത്. ഭിന്നശേഷിക്കാരായ സ്ത്രീകളടക്കമുള്ളവര്‍ സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യവും ഒരുക്കുന്ന സ്ഥാപനത്തിലേക്ക് ആണ് പോയത്. എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെച്ചതിനോടൊപ്പം അവരുണ്ടാക്കുന്ന സാമഗ്രികള്‍ ഒക്കെ കാണുകയും ചെയ്യുന്നുണ്ട്. ഡിംപിളിന്റെ പുതിയ വീഡിയോ കുറഞ്ഞ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. പിറന്നാള്‍ ദിനത്തില്‍ ഈ സ്‌പെഷ്യല്‍ കിഡ്‌സിനെ കാണാനും അവരോടൊപ്പം കുറച്ച് സമയം ചിലവിടാനും താരം കാണിച്ച മനസ്സിനെ അഭിനന്ദിച്ച് എത്തുകയാണ് പ്രേക്ഷകര്‍.