റോബിനെ വീണ്ടും പുറത്താക്കി!! വിളിച്ചുവരുത്തി അപമാനിച്ചെന്ന് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിലേക്ക് അതിഥികളായി മുന്‍ സീസണിലെ മത്സരാര്‍ഥികളാണ് എത്തിയത്. സീസണ്‍4 ലെ വൈറല്‍ താരം റോബിന്‍ രാധാകൃഷ്ണനും സീസണ്‍ 3ലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാറുമാണ്…

ബിഗ് ബോസ് മലയാളം സീസണ്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിലേക്ക് അതിഥികളായി മുന്‍ സീസണിലെ മത്സരാര്‍ഥികളാണ് എത്തിയത്. സീസണ്‍4 ലെ വൈറല്‍ താരം റോബിന്‍ രാധാകൃഷ്ണനും സീസണ്‍ 3ലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാറുമാണ് അതിഥികളായി എത്തിയത്.

അതേസമയം, റോബിന്‍ ഷോയില്‍ നിന്നും വീണ്ടും പുറത്തായിരിക്കുകയാണ്. ഇത്തവണയും അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് റോബിന് പുറത്തുപോവേണ്ടി വന്നത്. വീക്കിലി ടാസ്‌ക് ആയ ഹോട്ടല്‍ ടാസ്‌കിലേക്കാണ് റോബിന്‍ എത്തിയത്. ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍ വച്ച് പറയുന്നതിനിടയില്‍ അഖില്‍ മാരാരും ജുനൈസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളി.

ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കിയത്. അഖിലിനെയും ജുനൈസിനെയും പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.

എന്നാല്‍ രണ്ടു പേരുടേയും ഭാഗം കേട്ട് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയക്കുകയായിരുന്നു. പ്രശ്‌നം ഈ രീതിയില്‍ പരിഹരിക്കപ്പെട്ടു എന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

‘പോകുന്നെങ്കില്‍ ഞാനും മാരാരും ഒന്നിച്ച് പോകും. ഇല്ലെങ്കില്‍ ഒരുത്തനും ഇവിടെ പോകില്ല. എല്ലാം ഇവിടെ കുളമാക്കും. ഒരു ടാസ്‌കും ഇവിടെ നടത്തില്ല. ഞാന്‍ സമ്മതിക്കില്ല’, റോബിന്‍ അലറി വിളിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു.

എന്തായിരുന്നു റോബിന്റെ പ്രശ്‌നം എന്നാണ് ബിഗ് ബോസ് ആദ്യ ചോദിച്ചത്. ഇതിന് മറുപടിയായി തന്റെ കണ്‍മുന്നില്‍ കുറച്ചു കാര്യങ്ങള്‍ നടന്നു എന്നും ജുനൈസിന് പരാതി ഉണ്ടായിരുന്നു. അതെനിക്ക് പറയണം എന്നു തോന്നി. തെറ്റാണോ ബിഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്.

ഞാനിവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല, എന്നെല്ലാം ബിഗ് ബോസിന് നേരെ അലറി വിളിച്ച് റോബിന്‍ പറഞ്ഞു.

എന്നാല്‍ റോബിന്റെ സംസാര ശൈലി ബിഗ് ബോസിന് പിടിച്ചില്ല. ഇങ്ങനെയാണോ പറയുന്ന രീതി എന്ന് ബിഗ് ബോസിന്റെ അടുത്ത ചോദ്യം. പിന്നാലെ റോബിന്‍ ക്ഷമ ചോദിച്ചു. ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്നും. നിങ്ങള്‍ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്നും ചോദിക്കുകയും ചെയ്തു.

റോബിന്‍ വരുന്നെന്ന് അറിഞ്ഞതു മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയും നിങ്ങള്‍ ചെയ്ത മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നുമാണ് ബിഗ് ബോസ് അറിയിച്ചത്.

അതേസമയം, കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ താരത്തിനെ സ്വീകരിക്കാന്‍ ഭാവിവധു ആരതിയും എത്തിയിരുന്നു. ബിഗ് ബോസ് തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നെന്ന് റോബിന്‍ പറഞ്ഞു. ചേട്ടനെ ഒറ്റപ്പെടുത്തി പുറത്താക്കിയെന്ന് ആരതിയും പറഞ്ഞു.