Connect with us

Hi, what are you looking for?

Film News

അജയന്റെ രണ്ടാം മോഷണം!! ഹിന്ദി ടീസര്‍ പുറത്തിറക്കുന്നത് ഹൃത്വിക് റോഷന്‍

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്.

ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു ചിത്രവും കൂടിയാണ്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ റോളുകളിലാണ് ടൊവിനോ എത്തുക. മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും 3ഡിയില്‍ ആണ് എത്തുന്നത്. അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തുക. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ടീസര്‍ റിലീസ് ചെയ്യും.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ടീസര്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ആണ് പുറത്തിറക്കുക.

യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് അജയന്റെ രണ്ടാം മോഷണം നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ആരി അലക്സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണ്.

തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍ ആകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

You May Also Like