‘നാട്ടുകാർ വിളിച്ച് ഉണർത്തിയപ്പോഴാണ് അവസ്ഥ അറിഞ്ഞത്; വീട്ടിൽ വെള്ളം കയറി’, നടൻ ബിജു പപ്പനും കുടുംബവും കുടുങ്ങി

തലസ്ഥാനത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നടൻ ബിജു പപ്പനും കുടുംബവും കുടുങ്ങി. വീട്ടിനുള്ളിൽ മുഴുവൻ വെള്ളം കയറിയ അവസ്ഥയിലായെന്നും രാത്രി ഒരു മണിയോടെയാണ് വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയതെന്നും ബിജു പപ്പൻ പറഞ്ഞു. വെള്ളം വീട്ടിനുള്ളിൽ…

തലസ്ഥാനത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നടൻ ബിജു പപ്പനും കുടുംബവും കുടുങ്ങി. വീട്ടിനുള്ളിൽ മുഴുവൻ വെള്ളം കയറിയ അവസ്ഥയിലായെന്നും രാത്രി ഒരു മണിയോടെയാണ് വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയതെന്നും ബിജു പപ്പൻ പറഞ്ഞു. വെള്ളം വീട്ടിനുള്ളിൽ കയറിയതായി അറിയുന്നത് തന്നെ നാട്ടുകാർ വിളിച്ച് ഉണർത്തിയപ്പോഴാണ്. സമീപത്തുള്ള എല്ലാ വീടുകളിലും ഇതേ അവസ്ഥ തന്നെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാത്രിയിലും മഴ തുടർന്നതോടെ തിരുവനന്തപുരം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. രണ്ട് ദിവസം മഴ തുടർച്ചയായി പെയ്തതാണ് പ്രശ്നമായത്. കണ്ണൻമൂലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇത്തരമൊരു വെള്ളപ്പൊക്കം ഈ ഭാ​ഗത്ത് തന്നെ ആദ്യമായാണ് എന്നാണ് നാട്ടുകാരും പറയുന്നത്. 25 വർഷത്തിന് ശേഷമാണ് റോഡ് മുറിഞ്ഞ് വെള്ളം പോകുന്നത് കാണുന്നതെന്നും നാട്ടുകാർ പറഞ്ഞു.