‘ഇത്രയും വിലയുള്ള സാരികൾ ഉടുക്കുന്നത് ജീവിതത്തിലാദ്യം; 28,000 രൂപയുടെ സാരിയും ഡിസ്ക്കൗണ്ടും’; ദേവി ചന്ദനയുടെ വീഡിയോ

തൻറെ മകളുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്… ഭാവനയുടെ ഇത്തവണത്തെ ഷെഡ്യൂളിന്റെ ആവേശത്തിലാണ് നടി ദേവി ചന്ദന. സൂര്യ ടിവിയിലെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് ഭാവന. ദേവി ചന്ദനയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ…

തൻറെ മകളുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്… ഭാവനയുടെ ഇത്തവണത്തെ ഷെഡ്യൂളിന്റെ ആവേശത്തിലാണ് നടി ദേവി ചന്ദന. സൂര്യ ടിവിയിലെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് ഭാവന. ദേവി ചന്ദനയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ദേവി ചന്ദന പങ്കിട്ട വീഡിയോയിൽ ഭാവനയുടെ വിവാഹത്തിന് വേണ്ടി ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉളളത്. ഇത്തവണത്തെ ഷെഡ്യൂളിന് ഒരു പ്രത്യേകത ഉണ്ട്, തൻറെ മകളുടെ വിവാഹം ആണ് നടക്കാൻ പോകുന്നതെന്നും ദേവി പറയുന്നു.

അവളുടെ വിവാഹം, വിവാഹനിശ്ചയം, പിറന്നാൾ ഒക്കെയും അതിഗംഭീരം ആയിട്ടാണ് ആഘോഷിക്കുന്നത്. കയലിന്റെ റീമേക്ക് ആയതുകൊണ്ടുതന്നെ അവിടെ എന്താണോ അത് തന്നെയാണ് ഇവിടെയും നമ്മൾ കാണിക്കുന്നത്. ഭാവനയിൽ എന്റെ കഥാപാത്രം ഇത്തിരി കടുപ്പമാണെന്നു പലരും പറയാറുണ്ട്. വല്യമ്മേ ഞങ്ങൾക്ക് കണ്ടുകൂടാ എന്ന് പലരും പറയാറുണ്ട്. പക്ഷേ ഞാൻ റിയൽ ലൈഫിൽ വളരെ പാവമാണെന്നും ദേവി ചന്ദന പറഞ്ഞു.

അഞ്ചോ ആറോ ദിവസം നീളുന്ന വമ്പൻ കല്യാണ ആഘോഷമാണ് നടക്കാൻ പോകുന്നത്. പല സീനുകൾ ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല ആവശ്യമാണ്. ഇത്തവണ ആടി സെയിലിനു അത്യാവശ്യം സാരികൾ പർച്ചേസ് ചെയ്തിരുന്നു. അനുജന്റെയോ എന്റെയോ വിവാഹത്തിന് പോലും ഞാൻ ഇത്രയും വിലയുടെ സാരികൾ വാങ്ങിയിട്ടില്ലെന്നാണ് ദേവി ചന്ദന പറയുന്നത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിലയുള്ള സാരികൾ വാങ്ങുന്നത്. ഇരുപത്തിയെട്ടായിരം രൂപയുടെ സാരിയാണ് ഞാൻ ഉടുക്കാൻ പോകുന്നത്. സെയിൽ ആയതുകൊണ്ടുതന്നെ ചെറിയ ഒരു ഡിസ്‌കൗണ്ട് കിട്ടി. പതിനായിരം രൂപയുടെ ഒരു സാരിയും വാങ്ങിയെന്നും ദേവി കൂട്ടിച്ചേർത്തു. ഒരു അതിജീവിതയുടെ കഥ എന്നാണ് പരമ്പരയുടെ ടാഗ്‌ലൈൻ. ‘കയൽ ‘, എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ് മലയാളത്തിലെ ഭാവന.