Film News

ഷൈൻ ടോം ചാക്കോയും സംയുക്ത മേനോൻ ചിത്രം ബൂമറാംഗ് ഒടിടി റിലീസിന് ഒരുങ്ങുന്നു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ,ബൈജു സന്തോഷ്, ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് ബൂമറാംഗ്. മുൻ മാധ്യമ പ്രവർത്തകനായ കൃഷ്ണദാസ് പങ്കി തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ ബൂമറാംഗ് എന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഉടൻ സൈന പ്ലെയിൽ റിലീസ് ചെയ്യുമെന്നറിയിക്കുകയാണ് അണയറ പ്രവർത്തകർ .

അതേ സമയം ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ബൂമറാംഗ് പാൻഡെമിക് സമയത്ത് ചിത്രീകരിച്ച സിനിമയാണ്. ആദ്യ ഷെഡ്യൂൾ ആദ്യ തരംഗത്തിൽ പൂർത്തിയാക്കി, ബാക്കിയുള്ളവ രണ്ടാം തരംഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്‌ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.


ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൻറെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നമ്പൂതിരിയാണ് . എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്.  സുബീർ അലി ഖാൻ  ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.

Trending

To Top