വിവാഹ വീഡിയോകളും റീലുകളും ഫോട്ടോകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഇത് വിവാഹ സീസണാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴിതാ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ഫോട്ടോഷൂട്ടിനിടെ വരന് വധുവിന്റെ ലെഹംഗയില്‍ കാലിടറി തറയില്‍ വീഴുന്നതാണ് വീഡിയോയില്‍.
ജയ്പൂരിലെ പ്രീവെഡ്ഡിംഗ് എന്ന പേജാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വധുവും വരനും പരമ്പരാഗത വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് മനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത് കാണാം. വരന് വധുവിനെ റൊമാന്റിക് രീതിയില്‍ പിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു അവര്‍. പെട്ടെന്ന്, വരന് വധുവിന്റെ ഭാരമുള്ള ലെഹംഗയില്‍ കാലിടറി, ബാലന്‍സ് നഷ്ടപ്പെട്ടു, ഇരുവരും നിലത്തുവീണു.
വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിന് ശേഷം 14 ദശലക്ഷത്തിലധികം പേര് കാണുകയും നിരവധി പേര് കമന്റുകളുമായെത്തി.