Film News

അനുമതിയില്ലാതെ പകര്‍ത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ്ങുകളും വല്ലാതെ തളര്‍ത്തുന്നു- ഗായിക

പൊതുയിടങ്ങളില്‍ അനുഭവിക്കുന്ന ശ്വാസംമുട്ടലിനെ കുറിച്ച് പ്രസിദ്ധ അമേരിക്കന്‍ ഗായിക കാമില കബെല്ലോ. ബിക്കിനി ധരിച്ച് മയാമി ബീച്ചില്‍ പോകുമ്പോള്‍ താന്‍ അനുഭവിക്കേണ്ടിവരുന്ന ശ്വാസംമുട്ടലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

View this post on Instagram

 

A post shared by camila (@camila_cabello)

ബോഡിഷെയിമിങ് കാരണം പൊതുയിടങ്ങളില്‍ ബിക്കിനി ധരിക്കാനുള്ള ആത്മവിശ്വാസം തനിക്ക് നഷ്ടമായെന്ന് താരം കുറിക്കുന്നു. ബീച്ചില്‍ പോകുമ്പോള്‍ തീരെ ഇറക്കംകുറഞ്ഞ ബിക്കിനി ധരിക്കാറുണ്ട്. കാണാന്‍ എങ്ങനെയിരിക്കുന്നുവെന്ന് അപ്പോള്‍ ചിന്തിക്കാറുപോലുമില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിക്കാനാണ് ഞാനെത്തുന്നത്. പക്ഷേ എപ്പോഴും എന്നോടു ചോദിക്കാതെ ആളുകള്‍ ചിത്രം പകര്‍ത്തുന്നു. ഫോട്ടോയെടുക്കാന്‍ ഞാന്‍ തയ്യാറായിട്ടുപോലുമുണ്ടാവില്ല. അനുമതിയില്ലാതെ പകര്‍ത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ് കമന്റുകളും ഓണ്‍ലൈനില്‍ കാണുന്നത് എന്നെ വളരെയധികം തളര്‍ത്തുന്നു. പലപ്പോഴും ഞാന്‍ ദുര്‍ബലയായിപ്പോകുന്നു. ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് അസാധ്യമായ പ്രതീക്ഷകളാണ് സമൂഹം കൊണ്ടുനടക്കുന്നതെന്നും താരം കുറിച്ചു.

Trending

To Top