ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ തരംഗമായി ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍; 5 മണിക്കൂറുനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍

ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ…

ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാന്‍ ബണ്ണും താടിയും മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയാണ്. ഈ വര്‍ഷം ഡിസംബര്‍ 15 ന് ക്യാപ്റ്റന്‍ മില്ലര്‍ തിയേറ്ററുകളിലേക്കെത്തും.

അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡി ഓ പി സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സം?ഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ് . ധനുഷിന്റെ പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് റിലീസ് കൊലകൊല്ലി ടീസര്‍ യൂട്യൂബില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു മില്യണ്‍ റിയല്‍ വ്യൂസ് കഴിഞ്ഞു തരംഗമാകുകയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.