‘അമ്മൂ ദൈവം അനുഗ്രഹിക്കട്ടെ’ ; ലാലേട്ടന്റെ കൈപിടിച്ച് പ്രിൻസസിനെ പോലെ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി

വളരെ നാടകീയമായ നിമിഷങ്ങളാണ് ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസമുണ്ടായത്. അപ്രതീക്ഷിതമായി ബിഗ് ബോസ് മലയാളം സീസൺ 5 ൽ മോഹൻലാൽ എവിക്‌ഷൻ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ ബിഗ് ബോസ് ഹോക്‌സിൽ നിന്നും സെറീനയാണ് പുറത്തായത്.…

വളരെ നാടകീയമായ നിമിഷങ്ങളാണ് ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസമുണ്ടായത്. അപ്രതീക്ഷിതമായി ബിഗ് ബോസ് മലയാളം സീസൺ 5 ൽ മോഹൻലാൽ എവിക്‌ഷൻ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ ബിഗ് ബോസ് ഹോക്‌സിൽ നിന്നും സെറീനയാണ് പുറത്തായത്. ഗ്രാൻഡ് ഫിനാലേ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ന് അപ്രതീക്ഷിത പുറത്താകല്‍ ഉണ്ടായിരിക്കുന്നത്.

മോഹൻലാല്‍ വീട്ടിലേക്ക് വരുകയും എവിക്ഷൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരാളെ കൊണ്ടുപോകുമെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ കണ്ട അമ്പരപ്പിലായിരുന്നു എല്ലാവരും. ചായ നല്‍കി മോഹൻലാലിനെ സല്‍ക്കരിച്ചു. തുടർന്നാണ് വീട്ടിൽ നിന്നും പോകാൻ സമയമായപ്പോൾ മോഹൻലാൽ സെറീനയെയും ഒപ്പം കൂട്ടിയത്.

“എല്ലാവരോടും എനിക്ക് ഒരുപാട് സ്‍നേഹമുണ്ട്. അമ്മൂ ദൈവം അനുഗ്രഹിക്കട്ടെ, ഇവിടെ 100 ദിവസം നില്‍ക്കാനായി. ഒരുപാട് സ്വപ്‍നങ്ങളുമായാണ് ഇവിടേയ്‍ക്ക് വന്നത്. ഇനി ഒരുപാട് അവസരങ്ങളിലേക്കാണ് പോകുന്നത്.” എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകുന്നതിനിടയിൽ വീട്ടിലെ മറ്റ് അംഗങ്ങളോടായി സെറീന പറഞ്ഞത്.